Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യഥാർഥ കർഷകർ അതിർത്തിയിലേക്ക് മടങ്ങണമെന്ന് അമരീന്ദർ സിങ്

text_fields
bookmark_border
0 ദിവസങ്ങളായി സമാധാനപൂർവമായി സമരം ചെയ്ത് കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘർഷങ്ങൾ
Amareendar singh
cancel

ചണ്ഡിഗഡ്: യഥാർഥ കർഷകർ അതിർത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. 60 ദിവസങ്ങളായി സമാധാനപൂർവമായി സമരം ചെയ്ത് കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘർഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഡൽഹിയിൽ കാണുന്നത്. ചിലർ നടത്തുന്ന അക്രമം അംഗീകരിക്കാനാവില്ല. 60 ദിവസങ്ങളായി സമാധാനപൂർവമായി സമരം ചെയ്ത് കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘർഷങ്ങൾ. കർഷക നേതാക്കൽ ട്രാക്ടർ റാലിയിൽ നിന്നും മാറിനിൽക്ക‍ണം. യഥാർഥ കർഷകരോട് ഡൽഹിയിൽ നിന്ന് അതിർത്തികളിലേക്ക് മടങ്ങിപ്പോകാണമെന്ന് അഭ്യർഥിക്കുകയാണ്. - അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.

നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കാനായി അമരീന്ദർ സിം​ഗ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story