Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ പുതിയ...

പഞ്ചാബിൽ പുതിയ പാർട്ടിയുമായി അമരീന്ദർ; ബി.ജെ.പിക്ക്​ കൈ കൊടുക്കാൻ നിബന്ധന

text_fields
bookmark_border
amarinder singh amit sha
cancel

അമൃത്​സർ: പഞ്ചാബിൽ പുതിയ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കുമെന്ന്​ കോൺഗ്രസ്​ വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്​. കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഹകരിക്കാമെന്ന്​ അമരീന്ദർ ബി.ജെ.പിക്ക്​ വാഗ്ദാനം നൽകി.

കർഷക നിയമത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന്​ അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്​ടാവ് രവീൺ തുക്റാൽ ട്വിറ്ററിലൂടെ​ വ്യക്തമാക്കി.

കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ഡൽഹിയിലെത്തിയ അമരീന്ദർ കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്​​ടാവ്​ അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ക്യാപ്​റ്റൻ ബി.ജെ.പി ക്യാമ്പിലേക്ക്​ പോകുകയാണെന്ന്​ അഭ്യൂഹങ്ങള്‍ ശക്തമായത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അദ്ദേഹത്തെ ബി.ജെ.പി കേന്ദ്ര കൃഷി മന്ത്രിയാക്കി​യേക്കും എന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

'പഞ്ചാബിന്‍റെ ഭാവിയുടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പഞ്ചാബിന്‍റെയും ഇവിടുത്തെ ജനങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്‌ട്രീയ പാർട്ടി വൈകാതെ തന്നെ രൂപീകരിക്കും. ഒരു വർഷത്തിലധികമായി നിലനിൽപ്പിന് വേണ്ടി പോരാടുന്ന കർഷകരുടെ താൽപര്യങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കും' -രവീൺ തുക്റാൽ ട്വീറ്റ്​ ചെയ്​തു.

തനിക്ക്​ 20 എം.എൽ.എമാരു​ടെ പിന്തുണയുണ്ടെന്നാണ്​ അമരീന്ദര്‍ അവകാശപ്പെടുന്നത്. അകാലി ദളിൽ നിന്ന്​ ഇടഞ്ഞു നിൽക്കുന്ന ധിൻസ, ബ്രഹ്​മപുത്ര വിഭാഗങ്ങളെ കൂടി ഒപ്പം നിർത്തിയാകും പുതിയ പാർട്ടി രൂപീകരണം.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.പി.സി.സി) അധ്യക്ഷൻ നവജോത് സിങ്​ സിദ്ദുവുമായി മാസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം അമരീന്ദറിന്​ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി​െവക്കേണ്ടി വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabnew partybjpAmarinder Singh
News Summary - Amarinder Singh to launch party in punjab may ally with BJP
Next Story