Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രാക്​ടർ കത്തിച്ചത്​...

ട്രാക്​ടർ കത്തിച്ചത്​ ​കർഷകരുടെ രോഷം കാണിക്കുന്നു -അമരീന്ദർ സിങ്​

text_fields
bookmark_border
Tractor Burning
cancel

ചണ്ഡിഗഡ്​: ഡൽഹിയിലെ ഇന്ത്യ ഗേറ്റിന്​ മുമ്പിൽ പ്രതിഷേധക്കാർ ട്രാക്​ടർ കത്തിച്ചത്​ കർഷകരുടെ രോഷമാണ്​ കാണിക്കുന്നതെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​. അടിസ്​ഥാന താങ്ങുവില എന്തുകൊണ്ട്​ കാർഷിക ബില്ലിൻെറ ഭാഗമാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

'ജനങ്ങൾക്ക്​ എന്താണ്​ തോന്നുന്നതെന്ന്​ അവർ കാണിച്ചുതരുന്നു. അവരുടെ രോഷം. അവർക്കറിയില്ല അവർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ ആരാണ്​ വാങ്ങാൻ പോകുന്നതെന്ന്​' - അമരീന്ദർ സിങ്​ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

കേന്ദ്രസർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ ഷഹിദ്​ ഭഗത്​ സിങ്​ നഗറിലെ ഘത്​കാറ കാലനിൽ ധർണ ഇരിക്കുകയാണ്​.

കാർഷിക നിയമത്തിനെതിരെ പഞ്ചാബ്​ സർക്കാർ സുപ്രീംകോടതിയെ സമീപിക്കു​െമന്ന്​ അമരീന്ദർ സിങ്​ പറഞ്ഞിരുന്നു. സംസ്​ഥാന വിഷയമായ കൃഷിയിൽ ഇടപെടാൻ കേന്ദ്രസർക്കാറിന്​ അധികാരമില്ല. നിയമനിർമാണം കോടതിയിൽ ​േചാദ്യം ചെയ്യ​െപ്പടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കാർഷിക മേഖലയെ ബാധിക്കുന്ന മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്​, മഹാരാഷ്​ട്ര, ഹരിയാന സംസ്​ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amarinder SinghFarm billsFarm bills ProtestTractor Burning
Next Story