ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: പാർട്ടി പ്രവേശനത്തിന് മുമ്പായി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. ലയന പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. മുൻ എം.എൽ.എ അടക്കം ആറ് കോൺഗ്രസ് നേതാക്കാൾ അമരീന്ദർ സിങിനൊപ്പം ബി.ജെ.പിയിലെത്തുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ചയാണ് അമേരീന്ദർ സിംങിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി വക്താവ് അറിയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ചരൺജിത് സിങ് ചന്നിയെ നിയമിച്ചതിനെ തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചത്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമരീന്ദർ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷക്കായി ഒരുമിച്ച് പ്രവർത്തിക്കും.' പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. ബി.ജെ.പിയിൽ അമരീന്ദർ സിങിന് ഉയർന്ന ചുമതലകൾ നൽകുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

