സമൂഹ വ്യാപനമുണ്ടായേക്കാം; മേയ് ഒന്ന് വരെ ലോക്ക്ഡൗൺ നീട്ടി പഞ്ചാബ്
text_fieldsലുധിയാന: കോവിഡ്19 തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മേയ് ഒന്നു വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്ഥാനത് ത് കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിക്ക ുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച 27 പേർ വിദേശയാത്ര നടത്തുകയോ യാത്ര ചെയ്തവരുമായി സമ്പർക്കത്തിലിരിക് കുകയോ ചെയ്തിട്ടില്ല. സമുഹ വ്യാപനത്തിലൂടെയാകാം ഇവർക്ക് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഇൗ സഹാചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുകയാണെന്ന്മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കർഫ്യൂ അമരീന്ദർ സിങ് അറിയിച്ചു.
സമൂഹ വ്യാപനമുണ്ടായാൽ ഇന്ത്യയിലെ 80-85% പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. സെപ്തംബർ ആകുേമ്പാഴേക്കും മരണസംഖ്യ കുത്തനെ ഉയരാമെന്നും സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ഭയാനകമായ അസ്ഥയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ ഇതുവരെ 132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേർ മരിക്കുകയും ചെയ്തു. 2877 പേരിൽ കോവിഡ് പരിശോധന നടത്തി.
നിലവിൽ ഒരു രോഗി മാത്രമാണ് ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ തുടരുന്നത്. രണ്ട് പേർ പ്രീ-വെൻറിലേറ്റർ ഘട്ടത്തിലുണ്ടെങ്കിലും അവരുടെ നില ഗുരുതരമല്ല. സർക്കാർ ആശുപത്രികളിൽ 76 വെൻറിലേറ്ററുകൾ സജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലായി 358 വെൻറിലേറ്ററുകളും ഒരുക്കിയിട്ടുണ്ടെന്നും അമരീന്ദർ സിങ് പറഞ്ഞു.
കണക്കനുസരിച്ച് ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്ന് 651 പേർ പഞ്ചാബിലെത്തിയിട്ടുണ്ട്. അവയിൽ 636 പേരെ കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള 15 പേർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
