ആൾകൂട്ടക്കൊല കവർച്ച ലക്ഷ്യമിെട്ടന്ന് പി.യു.സി.എൽ
text_fieldsന്യൂഡൽഹി: ആൽവാറിലെ ആൾക്കൂട്ടക്കൊല ഗോരക്ഷക്കല്ല, കവർച്ചക്ക് വേണ്ടിയായിരുന്നുവെന്ന് പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) വസ്തുതാന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. ആക്രമണത്തിനു ശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് അക്ബർ ഖാനെ ആശുപത്രിയിലെത്തിച്ചത്. അല്ലെങ്കിൽ രക്ഷിക്കാമായിരുന്നു. ഗോരക്ഷയുടെ മറവിൽ കവർച്ചയാണ് രാജസ്ഥാനിൽ നടക്കുന്നതെന്നും മുമ്പ് നടന്ന സംഘ്പരിവാർ ആൾക്കൂട്ട കൊലപാതകങ്ങളുടെ അന്വേഷണവും അതാണ് തെളിയിച്ചതെന്നും പി.യു.സി.എൽ വ്യക്തമാക്കി.
പൊലീസിെൻറയും ഭരണകൂടത്തിെൻറയും പിന്തുണയോടെയാണ് ആൽവാറിലെ കൊല. പശുക്കളെ വാങ്ങിവരുന്ന കർഷകരെ തടഞ്ഞ് സംഘം തുക ആവശ്യപ്പെെട്ടന്നും അത് കൊടുക്കാൻ കഴിയാത്തവരെയാണ് കൊലപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. 2015 േമയ് 30ന് ബിറോകയിൽ അബ്ദുൽ ഗഫാർ ഖുറൈശിയെയും 2017 ഏപ്രിൽ ഒന്നിന് ആൽവാറിൽ പെഹ്ലു ഖാനെയും 2017 ജൂൺ 16ന് പ്രതാപ്ഗഢിൽ സഫർ ഖാനെയും 2017 സെപ്റ്റംബർ 10ന് ഭക്തരം മീനയെയും നവംബർ 12ന് ഉമർ മുഹമ്മദിനെയും കൊലപ്പെടുത്തിയത് ഉദാഹരണമായി പി.യു.സി.എൽ ചൂണ്ടിക്കാട്ടി.
പെഹ്ലു ഖാനെ െകാന്നവർ സ്വതന്ത്രരാകുകയും ഉമർ മുഹമ്മദിനെ െകാലെപ്പടുത്തുന്നത് കണ്ട സാക്ഷികൾ ജയിലിലാകുകയും ചെയ്തിരിക്കുകയാണ്. അതിനാൽ രാജസ്ഥാനിലെ സംഘ്പരിവാർ ആൾക്കൂട്ട ആക്രമണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി.യു.സി.എൽ പ്രസിഡൻറ് കവിത ശ്രീവാസ്തവ, ജനറൽ സെക്രട്ടറി അനന്ത് ഭട്നഗർ എന്നിവർ ആവശ്യപ്പെട്ടു.
അതിനിടെ മോദി ജനകീയനാകുന്നതിനനുസരിച്ച് ആൾക്കൂട്ട കൊല വർധിച്ചുകൊണ്ടിരിക്കുമെന്ന പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാളിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. സ്ഥാനക്കയറ്റം നൽകി മോദി ആദരിക്കുന്നത് കൊണ്ടാണ് മന്ത്രിസഭയിലുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും മുമ്പ് ഇത്തരം പ്രസ്താവനകൾ നടത്തിയവരോട് ഇതാണ് ചെയ്തതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
