Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ ഇങ്ങനെയും

ജയ ഇങ്ങനെയും

text_fields
bookmark_border
ജയ ഇങ്ങനെയും
cancel
  • ജയയുടെ അമ്മ നാടകനടിയായിരുന്നു. അവരെ പിന്തുടര്‍ന്ന് 15ാം വയസില്‍ ജയ സിനിമയിലത്തെി. കന്നടയില്‍ ചിന്നദ ഗൊംബെ എന്ന ചിത്രത്തില്‍ നായികയായി. സിനിമ വന്‍വിജയം നേടി.
  • ശാസ്ത്രീയ സംഗീതം, വെസ്റ്റേണ്‍ ക്ളാസിക്കല്‍ പിയാനൊ, ഭരതനാട്യം, മോഹിനിയാട്ടം, കഥക്, മണിപ്പൂരി അടക്കം വിവിധ ക്ളാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം നേടി.
  • ജനങ്ങളുടെ ‘പുരട്ചി തലൈവി’ പ്രിയപ്പെട്ടവരുടെ അമ്മുവായിരുന്നു
  • ആയിരത്തില്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തിലാണ് ജയ എം.ജി.രാമചന്ദ്രനൊപ്പം ആദ്യമായി അഭിനയിച്ചത്.
  • 1968ല്‍ ധര്‍മേന്ദ്രയുടെ നായികയായി ഇസ്സത്ത് എന്ന ഹിന്ദി ചിത്രത്തിലും ജയ അഭിനയിച്ചിട്ടുണ്ട്.
  • 1965നും 1980നുമിടക്കാണ് ജയലളിതയുടെ സിനിമാജീവിതം അതിന്‍െറ പാരമ്യതയിലത്തെിയത്. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായിരുന്നു അവര്‍. 140 ചിത്രങ്ങളില്‍ അഭിനയിച്ചു. 120ഉം വിജയചിത്രങ്ങള്‍.
  • ജയ അഭിനയിക്കുന്ന  സിനിമകള്‍ നായികാകേന്ദ്രീകൃതമാണെങ്കിലും  നായകന്‍മാര്‍ അത് എതിര്‍ത്തിരുന്നില്ളെന്ന് പറയുന്നു.
  • 1991ല്‍, ജയ തമിഴ്നാടിന്‍െറ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ മുഖ്യമന്ത്രിയായി.
  • വളര്‍ത്തുമകന്‍ സുധാകരന്‍െറ വിവാഹത്തിന്  ഏറ്റവും ആര്‍ഭാട വിവാഹമെന്ന ദുഷ്പേര് കിട്ടി. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. ഒന്നരലക്ഷം അതിഥികളത്തെിയ വിവാഹച്ചെലവിന് പിന്നീട് പത്തുകോടി നികുതി നല്‍കേണ്ടി വന്നു
  • ഈ വിവാഹമാമാങ്കം 1996ലെ തെരഞ്ഞെടുപ്പില്‍ അവരെ രാഷ്ട്രീയ പതനത്തിലേക്ക് നയിച്ചു.
  • 2001ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചത്തെി. എന്നാല്‍, ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടാല്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ളെന്ന സുപ്രീംകോടതി വിധിയെതുടര്‍ന്ന് അവര്‍ സ്ഥാനമൊഴിഞ്ഞു. പ്ളസന്‍റ് സ്റ്റെ ഹോട്ടല്‍ കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ 2003ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചത്തെി.
  • 2011ല്‍ മൂന്നാംവട്ടം മുഖ്യമന്ത്രിയായി. 2014ല്‍ വരുമാനത്തതിലധികം സ്വത്ത് സമ്പാദിച്ച കേസില്‍ നാല്വര്‍ഷം തടവിന് വിധിക്കപ്പെട്ടു.
  • ഇതിന്‍െറ ഫലമായി മുഖ്യമന്ത്രി പദവിയിലിരിക്കെ അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയുമായി അവര്‍. നിയമസഭാംഗത്വത്തില്‍ നിന്നും അവരെ അയോഗ്യയാക്കി.
  • വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ 2015ല്‍ ജയ കുറ്റവിമുക്തയാക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് അവര്‍ അധികാരത്തില്‍ തിരിച്ചത്തെി. 2016ല്‍ അവര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു. തമിഴ്നാട്ടില്‍ അധികാരം പിടിച്ചു.
  • മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോള്‍ ഒരു രൂപയാണ് അവര്‍ ശമ്പളമായി വാങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Jayalalithaa
News Summary - this is also jaya
Next Story