Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലോക്​ വർമ...

അലോക്​ വർമ ചുമതലയേറ്റില്ല; കാരണം കാണിക്കൽ നോട്ടീസ്​ നൽകുമെന്ന്​ ആഭ്യന്തരമന്ത്രാലയം

text_fields
bookmark_border
അലോക്​ വർമ ചുമതലയേറ്റില്ല; കാരണം കാണിക്കൽ നോട്ടീസ്​ നൽകുമെന്ന്​ ആഭ്യന്തരമന്ത്രാലയം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി തലവനായ സമിതി സി.ബി.​െഎ ഡയറക്​ടർ സ്​ഥാനത്തുനിന്ന്​ പുറത്താക്കുകയും പിന്നീട്​ ഫയർസർവിസ്​ ഡയറക്​ടർ ജനറലായി നിയമിക്കപ്പെട്ടതിനെ തുടർന്ന്​ സർവിസിൽനിന്ന്​ രാജിവെച്ചൊഴിയുകയും ചെയ്​ത അലോക്​ വർമയെ വേട്ടയാടി കേന്ദ്ര സർക്കാർ. എന്നാൽ, ഫയർ സർവിസിൽ ചുമതലയേറ്റെടുത്തില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരു​െമന്ന ആഭ്യന്തര മന്ത്രാലയത്തി​​​െൻറ മുന്നറിയിപ്പ്​ അലോക്​ വർമ തള്ളി. ഇതേത്തുടർന്ന്​ സർവിസ്​ ചട്ടങ്ങൾ ലംഘിച്ചു​െവന്ന്​ ചൂണ്ടിക്കാട്ടി വർമക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകുമെന്ന്​ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

‘‘അദ്ദേഹത്തെ ഫയർ സർവിസ്​ ഡി.ജി ആയിട്ട്​ നിയമിച്ചിട്ടു​ം അദ്ദേഹം ചുമതലയേറ്റെടുത്തില്ല. ജനുവരി 31വരെ സർവിസ്​ ഉള്ള അദ്ദേഹം നിയമന ഉത്തരവ്​ അനുസരിക്കാത്തത്​ സർവിസ്​ ചട്ടങ്ങൾക്ക്​ വിരുദ്ധമായതിനാൽ നടപടിയെടുക്കേണ്ടി വരും’’ -ആഭ്യന്തര മന്ത്രലായ ഉദ്യോഗസ്​ഥൻ പറഞ്ഞു. പുതിയ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞദിവസം അലോക്​ വർമക്ക്​ മ​ന്ത്രാലയത്തി​​​െൻറ നോട്ടീസ്​ ലഭിച്ചിരുന്നു. നോട്ടീസ്​ പ്രകാരം വ്യാഴാഴ്​ച കൂടി സർവിസ്​ ഉള്ള വർമ ഒരുദിവസത്തേക്ക്​ ചുമതലയേൽക്കാൻ വരു​മെന്ന പ്രതീക്ഷയിൽ ഫയർ സർവിസ്​ ഡി.ജി ഒാഫീസ്​ ജീവനക്കാർ ഇന്ന്​ വെകീട്ട്​ അഞ്ചുവരെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

സി.ബി.​െഎയിൽനിന്ന്​ പുറത്താക്കിയത്​ സ്വാഭാവിക നീതി നിഷേധിച്ചു​െകാണ്ടാണെന്ന്​ പറഞ്ഞ്​ വർമ സർക്കാറിന്​ കത്തുനൽകിയിരുന്നു. 2017ൽ തന്നെ വിരമിക്കൽ പ്രായം കഴിഞ്ഞ തന്നെ സി.ബി.​െഎ ഡയറക്​ടർ ആയി സേവനമനുഷ്​ഠിക്കാനാണ് ​നിയോഗിച്ചിരുന്നത്​​. ഇൗ ചുമതലയിൽനിന്ന്​ ഒഴിവാക്കപ്പെട്ടതിനാൽ ത​​​െൻറ സർവിസ്​ കാലാവധി അവസാനിച്ചിരിക്കുകയാണ്​. ആയതിനാൽ പുതിയ ചുമതല ഏറ്റെടുക്കുന്നി​െല്ലന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു.ഇതിനിടെ, കേന്ദ്രം അലോക്​ വർമയെ വേട്ടയാടുകയാണെന്ന്​, സി.ബി.​െഎ ​ഡയറക്​ടർ തിരഞ്ഞെടുപ്പു സമിതി അംഗമായ മല്ലികാർജുൻ ഖാർഖെ എം.പി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIalok varmamalayalam news
News Summary - alok varma -india news
Next Story