Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലോക് മോഹന് കർണാടക ഡി.ജി.പിയുടെ അധിക ചുമതല
text_fieldsbookmark_border
ബംഗളൂരു: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ അലോക് മോഹന് കർണാടക ഡി.ജി.പിയുടെ അധിക ചുമതല നൽകി. ഈ പദവിയിലുണ്ടായിരുന്ന പ്രവീൺ സൂദിനെ കേന്ദ്ര സർക്കാർ സി.ബി.ഐ ഡയറക്ടറായി നിയമിച്ചതോടെയാണ് പദവിയിൽ ഒഴിവുവന്നത്.
ശനിയാഴ്ച പ്രവീൺ സൂദ് കർണാടക പൊലീസ് സർവിസ് വിട്ടിരുന്നു. ഇപ്പോൾ ഡി.ജി.പിയായി സേവനമനുഷ്ഠിക്കുന്ന അലോക് മോഹന് കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനവും നൽകിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ അലോക് മോഹൻ 1987 ബാച്ച് ഐ.പി.എസ് ഓഫിസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

