Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ഡൗണിൽ...

ലോക്ഡൗണിൽ കുടുങ്ങിയവർക്ക്​ അന്തർസംസ്​ഥാന യാത്രക്ക്​ അനുമതി

text_fields
bookmark_border
ലോക്ഡൗണിൽ കുടുങ്ങിയവർക്ക്​ അന്തർസംസ്​ഥാന യാത്രക്ക്​ അനുമതി
cancel

ന്യൂഡൽഹി: ലോക്​ഡൗൺ കാരണം വിവിധ സംസ്​ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അന്തർസംസ്​ഥാന തൊഴിലാളികളടക്കമുള്ളവർ ക്ക്​ സ്വദേശത്തേക്ക് തിരിച്ച്​ പോകാൻ അനുമതി. അന്തർ സംസ്​ഥാന തൊഴിലാളികൾ, തീർഥാടകർ, വിദ്യാർഥികൾ തുടങ്ങി യാത്ര വിലക്കിൽ കുടുങ്ങിയവർക്കെല്ലാം സ്വദേശങ്ങളിലേക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകി കൊണ്ട്​ കേന്ദ്ര ആഭ്യന്തര മ​ന്ത ്രാലയത്തി​​​െൻറ ഉത്തരവ്​ ഇറങ്ങി.

സംസ്​ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിനായി പ്രത്യേകം നോഡൽ ഒാഫീസറെ നിയമിക്കണമെന്ന്​ ഉത്തരവിലുണ്ട്​. ഒാരോ സംസ്​ഥാനങ്ങളും അവിടെ കുടുങ്ങിയവരുടെ കണക്ക്​ തയാറാക്കുകയും രജിസ്​​ട്രേഷൻ നടത്തുകയും ചെയ്യണം.

ഒാരോരുത്തരെയും വൈദ്യപരിശോധന നടത്തിയ ശേഷം രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തവർക്ക്​ മാത്രമാണ്​ യാത്രാനുമതി നൽകേണ്ടത്​. കുടുങ്ങികിടക്കുന്നവരെ അവരുടെ സ്വദേശങ്ങളിലേക്ക്​ തിരിച്ചയക്കാനും മടങ്ങിവരുന്നവരെ സ്വീകരിക്കാനുമുള്ള നടപടിക്രമങ്ങൾ ഒാരോ സംസ്​ഥാനവും കേന്ദ്രഭരണ പ്രദേശങ്ങളും രൂപപ്പെടുത്തണം.

സ്വദേശങ്ങളിലേക്ക്​ മടങ്ങുന്ന സംഘങ്ങളെ സംബന്ധിച്ച്​ ബന്ധപ്പെട്ട സംസ്​ഥാന അധികൃതർക്ക്​, അവരെ അയക്കുന്ന സംസ്​ഥാനങ്ങൾ വിവരങ്ങൾ കൈമാറണം. യാത്രാവഴിയിൽ കടന്ന്​പോകേണ്ട സംസ്​ഥാനങ്ങൾ അവർക്ക്​ യാത്രാനുമതി നിഷേധിക്കരു​െതന്നും ആഭ്യന്തര മന്ത്രായത്തി​​​െൻറ ഉത്തരവിലുണ്ട്​.

ഇങ്ങനെ സ്വദേശങ്ങളിൽ തിരിച്ചെത്തുന്നവർ നിർബന്ധമായും വീട്ടു നിരീക്ഷണത്തിൽ കഴിയണമെന്നും സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMigrant workerscovid 19lockdowncorona outbreak
News Summary - allows movement of stranded migrant workers
Next Story