Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MK Stalin and Kamal Haasan
cancel
Homechevron_rightNewschevron_rightIndiachevron_rightവീട്ടമ്മമാർക്ക്​...

വീട്ടമ്മമാർക്ക്​ ശമ്പളം നൽകുമെന്ന്​ സ്റ്റാലിൻ; തന്‍റെ ആശയങ്ങൾ ഡി.എം.കെ മോഷ്​ടിച്ചുവെന്ന്​ കമൽ ഹാസൻ

text_fields
bookmark_border

ചെന്നൈ: മക്കൾ നീതി മയ്യത്തിന്‍റെ ആശയങ്ങൾ എം.കെ. സ്റ്റാലിന്‍റെ ഡി.​എം.കെ മോഷ്​ടിച്ചുവന്ന ആരോപണവുമായി തമിഴ്​ സൂപ്പർ താരം കമൽ ഹാസൻ. വീട്ടുജോലിക്ക്​ ശമ്പളം, പ്രതിവർഷം 10 ലക്ഷം ​തൊഴിലവസരങ്ങൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ​ക്ക്​ കൈതാങ്ങ്​ തുടങ്ങിയവ ഡി.എം.കെ മോഷ്​ടിച്ചു​വെന്നാണ്​ ആരോപണം.

വീട്ടുജോലി ഓഫിസ്​ ജോലിയായി പരിഗണിച്ച്​ മാസം 1,000 രൂപ വീട്ടമ്മമാർക്ക്​ നൽകുമെന്നാണ്​ ഡി.എം.കെയുടെ വികസനരേഖയിലെ വാഗ്​ദാനം. കൂടാതെ ​പ്രതിവർഷം 10 ലക്ഷം തൊഴിൽ സൃഷ്​ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയർത്തുമെന്നും ഡി.​എം.കെ പറയുന്നു.

'തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകൾക്കും മാസം 1,000 രൂപ ശമ്പളം നൽകാൻ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തി​ലൂടെ ഭക്ഷ്യവസ്​തുക്കൾ ഉൾപ്പെടെയുള്ളവ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാകും' -തിരുച്ചിറപ്പിള്ളിയിൽ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു.

നേരത്തേ വീട്ടമ്മമാർക്ക്​ ശമ്പളം നൽകുമെന്ന കമൽഹാസന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക്​ മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമൽ ഹാസന്‍റെ പ്രഖ്യാപനം. 'അദ്ദേഹം (സ്റ്റാലിൻ) ഞങ്ങളുടെ ആശയങ്ങൾ പകർത്തി അവരുടേതാക്കി മാറ്റി. നേരത്തേ ഞാൻ പറഞ്ഞു വീട്ടമ്മമാർക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്​, ഇ​േപ്പാൾ അദ്ദേഹം പറയുന്നു വീട്ടമ്മമാർക്ക്​ 1000 രൂപ വീതം നൽകുമെന്ന്​. ബെയ്​ജിങ്​ വിളംബരത്തെ അടിസ്​ഥാനമാക്കി ഇത്തരമൊരു​ വാഗ്​ദാനം നൽകിയ ആദ്യ രാഷ്​ട്രീയ പാർട്ടി ഞങ്ങ​ളുടേതാണ്​' -കമൽ ഹാസൻ പറഞ്ഞു.

മക്കൾ നീതി മയ്യം സംസ്​ഥാനത്ത്​ 50 ലക്ഷം തൊഴിലുകൾ അഞ്ചുവർഷത്തിനുള്ളിൽ സൃഷ്​ടിക്കുമെന്ന്​ വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ ഡി.എം.കെയുടെ വാഗ്​ദാനം ഒരു വർഷം 10ലക്ഷം തൊഴിലുകൾ സൃഷ്​ടിക്കുമെന്നാണ്​. അഞ്ചുവർഷം കൊണ്ട്​ 50 ലക്ഷം തൊഴിലുകൾ സൃഷ്​ടിക്കുമെന്നതിന്​ സമാനമാണിതെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkmk stalinkamal haasanmakkal needhi maiamassembly election 2021
News Summary - Allowance for home makers Kamal Haasan accuses DMKs Stalin stealing MNMs ideas
Next Story