Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാ​ക് അ​നു​കൂ​ല...

പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ വി​വാ​ദം; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ നടത്തും

text_fields
bookmark_border
siddaramaiah
cancel
camera_alt

സിദ്ധരാമയ്യ

ബം​ഗ​ളൂ​രു: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​കി​സ്താ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി ഉ​യ​ർ​ന്ന​താ​യ ബി.​ജെ.​പി ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. സ്വ​കാ​ര്യ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ലെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​കി​സ്താ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി ഉ​യ​ർ​ന്ന​താ​യി ബി.​ജെ.​പി വാ​ദ​മു​യ​ർ​ത്തി​യ​ത്.

വി​ഡി​യോ ദൃ​ശ്യം സ​ർ​ക്കാ​റി​ന്‍റെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ത്ത​ര​വി​ട്ടു. ഫെ​ബ്രു​വ​രി 27ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ന​സീ​ർ ഹു​സൈ​ന്‍റെ അ​നു​യാ​യി​ക​ൾ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ‘ക്ലൂ ​ഫോ​ർ എ​വി​ഡ​ൻ​സ് ഫോ​റ​ൻ​സി​ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്’ എ​ന്ന സ്വ​കാ​ര്യ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ബി.​ജെ.​പി ആ​രോ​പ​ണം.

റി​പ്പോ​ർ​ട്ടി​ൽ ഒ​പ്പു​വെ​ച്ച സം​വാ​ദ ഫൗ​ണ്ടേ​ഷ​നി​ലെ ബി.​എ​ൻ. ഫ​നീ​ന്ദ​ർ എ​ന്ന​യാ​ളാ​ണ്. എ​ന്നാ​ൽ, സം​വാ​ദ ഫൗ​ണ്ടേ​ഷ​ൻ ആ​ർ.​എ​സ്.​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​ണെ​ന്ന് ഐ.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forensic labRajya Sabha pollsBJPPro Pak slogans
News Summary - alleged pro-Pak slogans during Rajya Sabha polls
Next Story