Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എ.പി.എ കേസിൽ രണ്ട്​...

യു.എ.പി.എ കേസിൽ രണ്ട്​ വർഷം ജയിലിൽ; പുറത്തിറങ്ങിയതിന്​ പിന്നാലെ വീണ്ടും അറസ്​റ്റ്​

text_fields
bookmark_border
യു.എ.പി.എ കേസിൽ രണ്ട്​ വർഷം ജയിലിൽ; പുറത്തിറങ്ങിയതിന്​ പിന്നാലെ വീണ്ടും അറസ്​റ്റ്​
cancel

കൊച്ചി: മാവോയിസ്​റ്റെന്ന്​ ആരോപിച്ച്​ അറസ്​റ്റിലായ കോയമ്പത്തൂർ സ്വദേശി ഡാനിഷ് എന്ന കൃഷ്​ണൻ​ ജാമ്യം നേടി പുറത്തിറങ്ങിയതിന്​ പിന്നാലെ വീണ്ടും അറസ്​റ്റ്​ ചെയ്​തതതിൽ പ്രതിഷേധം ശക്​തം. മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയാണ്​ പ്രതിഷേധവുമായി രംഗത്തെത്തിയത്​. വിവിധ കേസുകളിലായി​ 2018 ഒക്​ടോബർ മുതൽ ഡാനിഷ്​ ജയിലിലായിരുന്നു. ഡാനിഷിനെ വീണ്ടും അറസ്​റ്റ് ചെയ്​തത്​​ ആസൂത്രിതമായ നീക്കമാണെന്നും സംഘടന ആരോപിച്ചു.

ഡാനിഷ്​ 2018 ഒക്​ടോബറിലാണ്​ അട്ടപ്പാടിയിൽ നിന്നും അറസ്​റ്റിലായത്​. യു.എ.പി.എ നിയമം ചുമത്തിയായിരുന്നു അറസ്​റ്റ്​. കേരളത്തിലെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ13ഒാളം കേസുകളുണ്ട്​. 13 കേസിലും ഡാനിഷിന്​ ജാമ്യം ലഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ബാക്കിയുണ്ടായിരുന്ന അവസാന കേസിലും തിങ്കളാഴ്​ച പാലക്കാട്​ കോടതിയിൽ നിന്ന്​ ജാമ്യം ലഭിച്ചതോടെയാണ്​ ഡാനിഷി​െൻറ പുറത്തിറങ്ങലിന്​ വഴിയൊരുങ്ങിയത്​.

വിയ്യൂർ ജയിലിൽ നിന്ന്​ ഡാനിഷ്​ പുറത്ത്​ വന്നതിന്​ പിന്നാലെ അദ്ദേഹത്തെ തീവ്രവാദ വിരുദ്ധസേന വീണ്ടും അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കോഴിക്കോട്​ താമരശ്ശേരിയിൽ മാവോയിസ്​റ്റ്​ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ്​ ഇപ്പോഴത്തെ അറസ്​റ്റ്​. ​ഇടതുപക്ഷ സംസ്​കാരത്തെ തകർക്കാനാണ്​ കേരളം ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സർക്കാറി​െൻറ ശ്രമമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapa actMaoist Danish
News Summary - Alleged Maoist Danish arrested while coming out of jail on bail in Kerala
Next Story