Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരിയാണിക്കൊപ്പം ദുർഗാദേവിയുടെ ചിത്രം; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

text_fields
bookmark_border
news
cancel

കൊൽക്കത്ത: ബിരിയാണി വിഭവത്തിന്റെ പരസ്യത്തിൽ ദുർഗാദേവിയുടെ ചിത്രം ഉപയോഗിച്ചതിനെച്ചൊല്ലി പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ വിവാദം. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി എം.എൽ.എ പരസ്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഉത്തർപാറയിലെ ഹിന്ദ്മോട്ടോർ മേഖലയിലെ ഒരു ഉയരം കൂടിയ കെട്ടിട സമുച്ചയത്തിന് സമീപമാണ് വിവാദമായ പോസ്റ്റർ സ്ഥാപിച്ചിരുന്നത്. ചിക്കൻ ബിരിയാണിയുടെ പ്ലേറ്റിനൊപ്പം ദുർഗാദേവിയുടെ ചിത്രവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. “ഈ പൂജക്ക് ദേവിയോടുള്ള ഭക്തി... റോക്ക്സ്റ്റാർ ഫ്ലേവർ” എന്നർഥം വരുന്ന ബംഗാളി വാചകവും പോസ്റ്ററിലുണ്ടായിരുന്നു.

ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തുകയായിരുന്നു. ദേവിയുടെ ചിത്രം മാംസാഹാര വിഭവത്തിനൊപ്പം ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്നും ഇവർ ചോദിച്ചു. ഞായറാഴ്ച ഒരു സംഘം ആളുകൾ പോസ്റ്ററിന് മുന്നിൽ പ്രതിഷേധവുമായി എത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇത്തരം പോസ്റ്ററുകളെല്ലാം നീക്കം ചെയ്യാൻ കടയുടമക്ക് നിർദേശം നൽകിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പോസ്റ്റർ ഉടൻ നീക്കം ചെയ്യണമെന്ന് ബി.ജെ.പിയുടെ ഉത്തർപാറ എം.എൽ.എ ദീപഞ്ജൻ ചക്രവർത്തി ആവശ്യപ്പെട്ടു. “ഇത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. മാംസാഹാരം കഴിക്കുന്നതിനെക്കുറിച്ചല്ല വിഷയം. ബിരിയാണിക്കൊപ്പം എങ്ങനെ ദുർഗാദേവിയുടെ ചിത്രം ഉപയോഗിക്കാൻ കഴിയും?” അദ്ദേഹം ചോദിച്ചു. പരസ്യം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഭാവിയിൽ സമാനമായ പരസ്യങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Goddess Durga’s image alongside Biryani; Allegation of hurting religious sentiments
Next Story