ബ്ലാക്ക് മാജിക്ക്, കോടികളുടെ തട്ടിപ്പ്; മുംബൈ ലീലാവതി ആശുപത്രിയിൽ സംഭവിക്കുന്നതെന്ത്‍?
text_fieldsമുംബൈ: മുബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രി കോടികളുടെ തട്ടിപ്പിൻറെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആശുപത്രിയുടെ മുൻ ട്രസ്റ്റിമാർ 1200 കോടി തട്ടിയെടുത്തുവെന്നാണ് നിലവിലെ ആശുപത്രി ട്രസ്റ്റിന്റെ ആരോപണം. വഞ്ചനയും ബ്ലാക്ക് മാജിക്കും ആരോപിച്ച് അവർ ബാന്ദ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 2001ൽ ഫയൽ ചെയ്യപ്പെട്ട കേസിലെ മൂന്നാമത്തെ എഫ് ഐ ആർ ആണിത്.
ലീലാവതി കീർത്തിലാൽ മേത്ത മെഡിക്കൽ കോളേജിലെ ഏഴ് മുൻ ട്രസറ്റികൾ, മെഡിക്കൽ ഉപകരണ വിതരണക്കാർ, വെണ്ടർമാർ എന്നിങ്ങനെ 17 പേർക്കെതിരെയാണ് 1250 കോടി രൂപ തട്ടിയെടുത്തതിന് എഫ് ഐ ആർ ചുമത്തിയിരിക്കുന്നത്.
മുൻ മുംബൈ പോലീസ് കമ്മീഷണറും നിലവിലെ ലീലാവതി ആശുപത്രിയുടെ ഡയറക്ടറുമായ പരംഭീർ നൽകുന്ന വിവരമനുസരിച്ച് മുൻ ട്രസ്റ്റിയായ കിഷോർ മേത്തയും ഭാര്യ ചാരു മേത്തയും ചേർന്ന് 1997ലാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കുന്നത്. എന്നാൽ കിഷോർ മേത്ത അസുഖ ബാധിതനായതിനു പിന്നാലെ അവരുടെ ബന്ധുക്കൾ ആശുപത്രിയുടെ നിയന്ത്രണം കൈക്കലാക്കി. കഴിഞ്ഞ 20 വർഷമായി ഇവരാണ് ആശുപത്രി നടത്തുന്നത്. അഴിമതി ആരോപണത്തിലുൾപ്പെട്ടവരിലധികവും ദുബൈയിലും വിദേശ രാജ്യങ്ങളിലുമാണുള്ളത്.
പുതിയ ട്രസ്റ്റികൾ നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തു വരുന്നത്. നിലവിലെ ട്രസറ്റിയായ പ്രശാന്ത് കിഷോർ ബാന്ദ്ര കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആരോപണവിധേയർക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ സെക്ഷൻ 173(3) പ്രകാരം കേസ് ഫയൽ ചെയ്തതത്.ആശുപത്രി യിൽ കുറച്ച് മാസങ്ങൾക്കു മുൻപ് ബ്ലാക്ക് മാജിക്ക് പ്രവർത്തനങ്ങൾ നടന്നതായും ആരോപണമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

