പ്രായപൂർത്തിയായ വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാനും അവകാശമുണ്ടെന്ന് അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഇഷ്ടമുള്ള ആളോടൊപ്പം താമസിക്കാനും അവകാശമുണ്ടെന്ന് അലഹബാദ് ഹൈകോടതി. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ചുള്ള അവകാശമാണെന്നും കോടതി പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച 21കാരിയായ മുസ്‍ലിം യുവതിയുടെ ഹരജിയിൽ ജസ്റ്റിസ് ജെ.ജെ മുനീർ, ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‍വാൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. യുവതി ഈ വർഷം ഏപ്രിലിൽ മുസ്‍ലിം ആചാരപ്രകാരം ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചിരുന്നു. തെലങ്കാന സ്റ്റേറ്റ് വഖഫ് ബോർഡ് വിവാഹ സർട്ടിഫിക്കറ്റും നൽകിയിരുന്നു.
യുവതിയുടെ അമ്മാവൻ കേസ് നൽകിയതിനെ തുടർന്ന് തന്റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തന്നെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കുകയും ചെയ്തതായി യുവതി ചൂണ്ടിക്കാട്ടി. അമ്മാവന്റെയോ മാതാപിതാക്കളുടെയോ വീട്ടിലേക്കയച്ചാൽ ജീവഹാനിയുണ്ടാവുവെന്ന് മൊഴി നൽകിയിട്ടും മജിസ്‌ട്രേറ്റ് യുവതിയെ അമ്മാവന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇതിനെതിരെ യുവതി ഹൈകോടതിയെ സമീപിച്ചു. യുവതിയെ അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവിൽ ഹൈകോടതി പിഴവുകൾ കണ്ടെത്തി. തുടർന്നാണ് മേൽപറഞ്ഞ നിരീക്ഷണങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

