Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പ്രക്ഷോഭം;...

പൗരത്വ പ്രക്ഷോഭം; പ്രതികളുടെ ചിത്രമടങ്ങിയ കൂ​റ്റ​ൻ പ​ര​സ്യ​പ്പ​ല​ക​ക​ൾ നീക്കണമെന്ന് ഹൈ​കോ​ട​തി

text_fields
bookmark_border
പൗരത്വ പ്രക്ഷോഭം; പ്രതികളുടെ ചിത്രമടങ്ങിയ കൂ​റ്റ​ൻ പ​ര​സ്യ​പ്പ​ല​ക​ക​ൾ നീക്കണമെന്ന് ഹൈ​കോ​ട​തി
cancel

അ​ല​ഹ​ബാ​ദ്​: പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​രു​ടെ പ​ടം വെ​ച്ച്​ ത​യാ ​റാ​ക്കി​യ പോ​സ്​​റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ ല​ഖ്​​നോ ഭ​ര​ണ​കൂ​ട​ത്തി​ന്​ അ​ല​ഹ​ബാ​ദ്​ ഹൈ​കേ ാ​ട​തി നി​ർ​ദേ​ശം ന​ൽ​കി. നി​യ​മം അ​നു​ശാ​സി​ക്കാ​ത്ത ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന്​ ചീ​ഫ ്​ ജ​സ്​​റ്റി​സ്​ ഗോ​വി​ന്ദ്​ മാ​ഥൂ​ർ, ജ​സ്​​റ്റി​സ്​ ര​മേ​ഷ്​ സി​ൻ​ഹ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ ഉ​ത്ത​ർ​പ്ര ​ദേ​ശ്​ സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച്​ 16നോ ​അ​തി​ന്​ മ​ു​േ​മ്പാ കോ​ട​തി നി​ർ​ദേ​ശം ന​ട​പ ്പാ​ക്കി​​യ​ത്​ സം​ബ​ന്ധി​ച്ച്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റും ല​ഖ്​​നോ പൊ​ലീ​സ്​ ക​മീ​ഷ​ണ​റും റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം.

സ​ർ​ക്കാ​ർ ന​ട​പ​ടി അ​നാ​വ​ശ്യ​വും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ഹ​നി​ക്കു​ന്ന​തു​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന വ​കു​പ്പി​​െൻറ ലം​ഘ​ന​മാ​ണ്​ ന​ട​പ​ടി. അ​തി​നാ​ൽ, ബാ​ന​റു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണം. ഇ​ത്ത​രം സ​മീ​പ​നം സ​ർ​ക്കാ​റി​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. തി​ക​ഞ്ഞ നീ​തി​നി​ഷേ​ധ​മാ​ണ​ത്​ ​-കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​​ പ്രാ​ഥ​മി​ക വാ​ദം കേ​ട്ട ഹൈ​കോ​ട​തി പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കും സ​ർ​ക്കാ​ർ ക​ട​ന്നു​ക​യ​റ​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ചിരുന്നു. വാ​ദം കേ​ൾ​ക്കു​ന്ന​തി​നു​മു​മ്പ്​ പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. അവധി ദിവസമായ ഞായറാഴ്ച നടത്തിയ സിറ്റിങ്ങിൽ അസാധാരണ നടപടിയിലൂടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതിലാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.

ല​ഖ്​​നോ ന​ഗ​ര​ത്തി​​​​​​െൻറ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​പോ​യ പ്ര​തി അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ സ​ർ​ക്കാ​ർ പ​ര​സ്യ​ബോ​ർ​ഡ്​ സ്​​ഥാ​പി​ച്ച​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​ സ​ദ​ഫ്​ ജാ​ഫ​ർ, അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ ശു​െ​എ​ബ്, അ​ഭി​നേ​താ​വ്​ ദീ​പ​ക്​ ക​ബീ​ർ, മു​ൻ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ എ​സ്.​ആ​ർ. ധാ​രാ​പു​രി എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത​വ​രാ​ണ്. പ്ര​തി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​പു​റ​മെ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്ന ഭീ​ഷ​ണി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ മി​ക്ക​വ​ർ​ക്കും ഇ​ത്​ സം​ബ​ന്ധി​ച്ച നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​മു​ണ്ട്.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​​​െൻറ അ​റി​വോ​ടെ​യാ​ണ്​ പ​ര​സ്യ​പ്പ​ല​ക സ്​​ഥാ​പി​ച്ച​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​​ഥ​ർ പ​റ​ഞ്ഞു​വെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. നി​യ​മം പാ​ലി​ച്ചും പൊ​തു​ജ​ന താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​മാ​ണ്​ സ്​​ഥാ​പി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു​ പേ​ജ്​ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ്​ വെ​ള്ളി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നെ​ന്ന പേ​രി​ൽ​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ല. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​​​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
TAGS:CAA protest india news caa flex board 
News Summary - Allahabad High Court asks govt to remove posters of anti-CAA protest accused
Next Story