Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി സർക്കാറിന്​...

യു.പി സർക്കാറിന്​ തിരിച്ചടി; ലവ്​ ജിഹാദ്​ നിയമനിർമാണത്തിനെതിരെ അലഹാബാദ്​ ഹൈകോടതി

text_fields
bookmark_border
യു.പി സർക്കാറിന്​ തിരിച്ചടി; ലവ്​ ജിഹാദ്​ നിയമനിർമാണത്തിനെതിരെ അലഹാബാദ്​ ഹൈകോടതി
cancel

ലഖ്​നോ: ഉത്തര്‍പ്രദേശിൽ യോഗി ആദിത്യനാഥ്​ സർക്കാർ നടപ്പാക്കാൻ പോകുന്ന ലവ്​ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈകോടതി. വ്യക്തികളുടെ അവകാശത്തിനു മേൽ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും മതപരിവ൪ത്തനത്തിന് എതിരായ നിയമ നി൪മാണം ശരിയ​ല്ലെന്നും കോടതി വ്യക്തമാക്കിയതായി നിയമ വെബ്​സൈറ്റായ 'ലൈവ്​ ലോ' റിപ്പോർട്ട്​ ചെയ്​തു.

അലഹബാദ് ഹൈകോടതി ഡിവിഷൻ ​െബഞ്ചിന്‍റേതാണ് ഉത്തരവ്​. വിവാഹത്തിന്​ മാത്രമായുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ​െബഞ്ച് റദ്ദാക്കി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് കോടതി പ്രസ്​താവിച്ചു.

അഭ്യന്തര വകുപ്പി​െൻറ നിര്‍ദേശാനുസരണം യു.പി പൊലീസ് അന്വേഷിച്ച 'ലവ് ജിഹാദ്' കേസുകളിലൊന്നും ഗൂഢാലോചനയോ വിദേശ ധനസഹായമോ കണ്ടെത്താനായില്ല. കാൺപൂരിൽ നടന്ന 22 മിശ്ര വിവാഹങ്ങൾ ലവ്​ ​ജിഹാദില്ലെന്ന്​ അന്വേഷണ റിപ്പോർട്ടിൽ യു.പി പൊലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിനു പുറമെ ബി.ജെ.പി ഭരണത്തിലുള്ള കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ്​ നിയമനിര്‍മാണത്തിലൂടെ നിരോധിക്കുമെന്ന്​ പ്രഖ്യപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up governmentLove Jihadallahabad high court
News Summary - Allahabad High Court against UP governments law aginst love jihad
Next Story