Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കുവിളി​...

ബാങ്കുവിളി​ ഇസ്​ലാമി​െൻറ അവിഭാജ്യഘടകം, പക്ഷെ ഉച്ചഭാഷിണി വേണ്ട; ഉത്തരവുമായി അലഹാബാദ്​ കോടതി

text_fields
bookmark_border
ബാങ്കുവിളി​ ഇസ്​ലാമി​െൻറ അവിഭാജ്യഘടകം, പക്ഷെ ഉച്ചഭാഷിണി വേണ്ട; ഉത്തരവുമായി അലഹാബാദ്​ കോടതി
cancel

അലഹാബാദ്​: ലോക്​ഡൗണിൽ ഉത്തർപ്രദേശിലെ ഖാസിപൂര്‍, ഫറൂഖാബാദ്​, തുടങ്ങിയ ജില്ലകളിലെ മുസ്​ലിം പള്ളികളിൽ ബാങ്ക്​വിളി നിരോധിക്കണമെന്ന ജില്ലാ അധികൃതരുടെ ആവശ്യം തള്ളി അലഹാബാദ്​ ഹൈക്കോടതി ഉത്തരവ്​. ബാങ്കുവിളി ഇസ്​ലാമി​​​െൻറ അവിഭാജ്യ ഘടകമാണെന്ന്​ പറഞ്ഞ കോടതി മൈക്കോ ലൗഡ്‌സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളെ ബാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

ജസ്റ്റിസ്​ ശശികാന്ത്​ ഗുപ്​ത, ജസ്റ്റിസ്​ അജിത്​ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. അതേസമയം, ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും നിയമലംഘനമാണെന്ന​ സംസ്ഥാന സര്‍ക്കാറി​​​െൻറ വാദവും കോടതി തള്ളി.

ഖാസിപൂര്‍ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്​.പി എം.പി അഫ്‌സല്‍ അൻസാരിയാണ്​ കോടതിയെ സമീപിച്ചത്​. ജില്ലാ ഭരണകൂടത്തി​​​െൻറ അനുമതിയില്ലാതെ ലൗഡ്​സ്​പീക്കർ, ആംപ്ലിഫയർ എന്നിവ ഉപയോഗിക്കരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്​. 

ബാങ്ക് വിളി ഇസ്ലാം മതത്തിൽ അനിവാര്യവും അവിഭാജ്യ ഘടകവുമാണെന്നതിൽ തര്‍ക്കമില്ല. എന്നാല്‍,അതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്ന് പറയാനാകില്ല. ബാങ്ക് വിളിക്കുന്നതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി അറിയിച്ചു. ശബ്​ദ മലിനീകരണ പ്രശ്​നവും ജനങ്ങളുടെ മൗലികാവകാശ പ്രശ്​നങ്ങളും ഇതുമായി ബന്ധപ്പെട്ട്​ കോടതി ഉയർത്തിക്കാട്ടുകയും ചെയ്​തു. ലോക്​ഡൗണി​​​െൻറ സാഹചര്യത്തിൽ സംസ്ഥാനത്താകെ ലൗഡ്​സ്​പീക്കർ ഉപയോഗിച്ചുള്ള ബാങ്കുവിളി നിരോധിക്കണമെന്ന്​ ഉത്തർപ്രദേശ്​ സർക്കാർ കോടതിയോട്​ അഭ്യർഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allahabad high courtAzanindia newsUttar Pradesh
News Summary - Allahabad HC Allows Azan during Lockdown without Microphones-india news
Next Story