Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതവൾ സ്വയം വരുത്തി വച്ചത്; ബലാത്സംഗകേസിൽ വിചിത്ര ന്യായീകരണവുമായി വീണ്ടും അലഹബാദ് ഹൈകോടതി; പ്രതിക്ക് ജാമ്യവും

text_fields
bookmark_border
ഇതവൾ സ്വയം വരുത്തി വച്ചത്; ബലാത്സംഗകേസിൽ വിചിത്ര ന്യായീകരണവുമായി വീണ്ടും അലഹബാദ് ഹൈകോടതി; പ്രതിക്ക് ജാമ്യവും
cancel

അലഹബാദ്: മാറിടത്തിൽ പിടിക്കുന്നത് ബലാത്സംഗമോ ബലാത്സംഗ ശ്രമവോ ആകില്ലെന്ന വിധി പുറത്തിറക്കി ആഴ്ചചകൾക്ക് ശേഷം മറ്റൊരു കേസിൽ വീണ്ടും വിവാദ വിധിയുമായി അലഹബാദ് ഹൈകോടതി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയ്ക്ക് സംഭവത്തിൽ ഉത്തരവാദിത്വം ഉണ്ടെന്ന വിവാദ പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്. ഒപ്പം പ്രതിക്ക് ജാമ്യവും അനുവദിച്ചു. ജസ്റ്റിസ് സഞ്ജയ് സിങ്ങാണ് വിവാദ വിധി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അക്രമത്തിനിരയായ യുവതി സെപ്റ്റംബർ 21ന് തന്റെ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ഖാസിലുള്ള ഒരു റെസ്റ്റോറന്റിൽ എത്തുകയും, മദ്യപിച്ചതിനെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെ പ്രതി നിശ്ചൽ സഹായിക്കാമെന്നും തന്റെ വീട്ടിൽ തങ്ങാമെന്നും വിശ്വസിപ്പിച്ച് യുവതിയെ കൂടെ കൂട്ടുകയും ചെയ്തു. എന്നാൽ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു പകരം യുവതിയെ പ്രതി ബന്ധു വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവം പീഡനമായി കാണാൻ കഴിയില്ലെന്നും ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരം നടന്നതാണെന്നും ന്യായീകരിച്ചാണ് പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബർ 11 മുതൽ ജയിലിലാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അഭിഭാഷകൻ പ്രതിക്ക് വേണ്ടി വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allahabad court's controversial statement on rape case
Next Story