Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്ത റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം: നടപടി സ്വീകരിക്കാൻ സേനകളോട് ആവശ്യപ്പെട്ടു

text_fields
bookmark_border
All-Women Parade Next Republic Day: Centres Memo To Forces
cancel

ന്യൂഡൽഹി: 2024-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം പ​ങ്കെടുത്താൽ മതിയെന്ന നിർദേശം നൽകി കേന്ദ്രസർക്കാർ. മാർച്ചിൽ പ​ങ്കെടുക്കുന്ന സേനാംഗങ്ങൾ, ബാൻഡ് അംഗങ്ങൾ, ടാ​​േബ്ലാ അവതാരകർ എന്നിവരിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടെന്നാണ് പുതിയ നിർദേശം.

സ്ത്രീകൾ മാത്രം മാർച്ച് ചെയ്യുന്ന ചടങ്ങുകൾക്കായുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കാൻ വിവിധ സേനകളോട് സർക്കാർ ആവശ്യപ്പെട്ടു. നിർദേശം നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

എന്നാൽ, അർധ സൈനിക വിഭാഗങ്ങളിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഉണ്ടെങ്കിലും കര, നാവിക, വ്യോമ സേനകളിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിൽ പരേഡ് നിർദേശം പ്രായോഗികമാണോയെന്ന സംശയം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All-Women Parade Next Republic Day: Centre's Memo To Forces
Next Story