ബി.ജെ.പിയിൽ ചേരുന്ന നേതാക്കളെല്ലാം അപ്രസക്തരായി -ഗൗരവ് ഗൊഗോയ്
text_fieldsന്യൂഡൽഹി : ബി.ജെ.പിയിൽ ചേരുന്ന നേതാക്കൾ എല്ലാം അവരുടെ രാഷ്ട്രീയ യാത്രയിൽ അപ്രസക്തരായി മാറിയെന്ന് അസം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും കോൺഗ്രസ് ലോക്സഭ ഉപ നേതാവുമായ ഗൗരവ് ഗൊഗോയ്. മുൻ അസം പി.സി.സി അധ്യക്ഷൻ ഭൂപേൻ കുമാർ ബോറ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുന്നതിനെ പരാമർശിച്ചാണ് ഗൊഗോയിയുടെ പ്രതികരണം.
അസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കേന്ദ്രത്തിലേക്ക് പറഞ്ഞയക്കപ്പെട്ട സർബാനന്ദ സോനോവാൾ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോടൊപ്പം ചേർന്ന അസം ഗണപരിഷത്തും നിലനിൽപ് ഭീഷണിയിലായ വിധത്തിലായി. ബോറയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലെന്നും അദ്ദേഹം പാർട്ടി വിട്ടാലും കോൺഗ്രസ് തന്നെ ഭരണത്തിൽ എത്തുമെന്നും ഗൊഗോയി തുടർന്നു.
പഴയ കോൺഗ്രസുകാരും യഥാർഥ കോൺഗ്രസുകാരും തമ്മിലുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും അസമിൽ നടക്കാനിരിക്കുന്നത്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ കടുത്ത അഴിമതി കാണിച്ചിരുന്ന പഴയ കോൺഗ്രസുകാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ് അസം ബി.ജെ.പി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘അസം ജിന്ന’യാണെന്നും രാഷ്ട്രീയക്കാർക്ക് ഹിന്ദു സർട്ടിഫിക്കറ്റ് നൽകുന്നത് അദ്ദേഹം നിർത്തണമെന്നും ‘കോൺഗ്രസിലെ അവസാന ഹിന്ദു നേതാവാണ് ബോറ’ എന്ന ഹിമന്തയുടെ പരാമർശത്തോട് ഗൊഗോയി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

