Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദി ഭീഷണി:...

തീവ്രവാദി ഭീഷണി: ദിയോബന്ദ്​ മേഖലയിലെ പാസ്​പോർട്ടുകൾ പൊലീസ്​ പുനഃപരിശോധിക്കുന്നു

text_fields
bookmark_border
തീവ്രവാദി ഭീഷണി: ദിയോബന്ദ്​ മേഖലയിലെ പാസ്​പോർട്ടുകൾ പൊലീസ്​ പുനഃപരിശോധിക്കുന്നു
cancel

മീറത്ത്​: ഉത്തർപ്രദേശിലെ സഹാറൻപൂരിലും മുസഫർ നഗറിലും താമസിക്കുന്നവരുടെ പാസ്​ പോർട്ടുകൾ പുനഃപരിശോധിക്കാൻ പൊലീസ്​ തീരുമാനം. ദിയോബന്ദിലെ മതപഠനശാലയുടെ വിലാസത്തിൽ ഇന്ത്യൻ പാസ്​ പോർട്ട്​ സംഘടിപ്പിച്ച ബംഗ്ല​ാദേശി തീ​വ്രവാദി നേരത്തെ അറസ്​റ്റിലായിരുന്നു. ഇൗ സാഹചര്യത്തിലാണ്​ പ്രദേശവാസികളുടെ പാസ്​പോർട്ടുകൾ പുനഃപരിശോധിക്കാൻ പൊലീസ്​ തീരുമാനിച്ചത്​. 

തീരുമാനം ദിയോബന്ദ്​ സമൂഹത്തിനോ മറ്റ്​ ഏതെങ്കിലും സമുദായത്തിനോ എതിരല്ലെന്നും തീവ്രവാദ ബന്ധമുള്ളവർ മുസഫർ നഗറിലും സഹാറൻപൂരിലും ഉണ്ടെന്ന സൂചനകൾ ലഭിച്ചതി​​​െൻറ അടിസ്​ഥാനത്തിലാണെന്നും സഹാറൻപൂർ ഡി.​െഎ.ജി കെ.എസ്​ ഇമ്മാനുവൽ അറിയിച്ചു. ഇൗ പ്രദേശങ്ങളിൽ ചോദ്യം ​െചയ്യപ്പെടാവുന്ന സാഹചര്യങ്ങളിൽ ചിലരെ നേരത്തെ കണ്ടെത്തിയിരുന്നെന്നും ഡി.​െഎ.ജി പറഞ്ഞു. ബംഗ്ലാദേശി തീവ്രവാദിയെ അറസ്​റ്റ്​ ചെയ്​തപ്പോൾ സഹാറൻപൂരിൽ നിന്നെടുത്ത ഇന്ത്യൻ പാസ്​പോർട്ട്​ പിടിച്ചെടുത്തിരുന്നു. അതിനാലാണ്​ പ്രദേശത്തെ എല്ലാ പാസ്​പോർട്ടുകളും പരിശോധിക്കാൻ തീരുമാനിച്ചതെന്നും പൊലീസ്​ അറിയിച്ചു.

ആഗസ്​തിലാണ്​ യു.പി തീവ്രവാദ വിരുദ്ധ സ്ക്വാഡ്​ ബംഗ്ലാദേശി തീവ്രവാദിയെ മുസഫർ നഗറിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. അൻസാരുല്ല ബംഗ്ലാ ടീം എന്ന നിരോധിത സംഘടനയിൽ അംഗമായിരുന്ന ഇയാൾ വർഷങ്ങളായി ദിയോബന്ദിൽ താമസക്കാരനായിരുന്നു. ഇയാളുടെ പല സഹായികളേയും പിന്നീട്​ മേഖലയിൽ നിന്ന്​ പിടികൂടിയിട്ടുണ്ട്​. 20 ഒാളം ബംഗ്ലാദേശികൾ സംശയമുനയിലുമാണ്​. അതിനാൽ പാസ്​പോർട്ടും മറ്റുരേഖകളും സൂക്ഷ്​മമായി പരിശോധിക്കേണ്ടത്​ ആവശ്യമാണെന്ന്​ പൊലീസ്​ പറയുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportmalayalam newsDeobandPolice
News Summary - All Passport From Deoband Region Re verified by Police - India News
Next Story