എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്ന് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പാർലമെൻറിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻറിെൻറ ശീ തകാല സമ്മേളനം തുടങ്ങാനിരിക്കെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഫാറൂഖ് അബ്ദുല്ല എം.പിയെ പാർലമെൻറ് സമ്മേളനത്തിൽ പെങ്കടുക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്പത്തികമാന്ദ്യം, കാർഷിക മേഖലയിലെ ഇടിവ്, തൊഴിലില്ലായ്മ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
നാഷനൽ കോൺഫറൻസ് എം.പി ഹസ്നൈൻ മസൂദിയാണ് ഫാറൂഖ് അബ്ദുല്ലയുടെ വിഷയം ഉന്നയിച്ചത്. ഒരു പാർലമെൻറ് അംഗം എങ്ങനെയാണ് നിയമവിരുദ്ധമായി തടവിലാക്കപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രെയിൻ തുടങ്ങിയവർ സംബന്ധിച്ചു.
