Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലാകോട്ട്​ ദൗത്യം 90...

ബാലാകോട്ട്​ ദൗത്യം 90 സെക്കൻറിനുള്ളിൽ; കുടുംബാംഗങ്ങൾ പോലും അറിഞ്ഞില്ലെന്ന്​ പൈലറ്റ്

text_fields
bookmark_border
Balakot
cancel
camera_alt?????? ???????????? ?????????????? ???????? ( ?.??.??? ??????? ????? ??????)

ന്യൂഡൽഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്​താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം 90 സെക്കൻറിനുള്ളിൽ പൂർത്തിയായെന്ന്​ വ്യോമസേന പൈലറ്റി​​​​െൻറ വെളിപ്പെടുത്തൽ. ദൗത്യം നടത്തുന്നതിന്​ മൊത്തമായ ി രണ്ടര മണിക്കൂർ സമയമാണ്​ എടുത്തത്​. സ്​പൈസ്​ 2000 സാറ്റലൈറ്റ്​ ഗൈഡഡ്​ ബോംബുകളാണ്​ മിറാഷ്​ വിമാനങ്ങളിൽ നിന്നും തൊടുത്തതെന്നും ദൗത്യത്തിന്​​ നേതൃത്വം നൽകിയ സ്​ക്വാഡ്രോൻ ലീഡർ ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദൗത്യം എന്താണെന്ന്​ കൃത്യമായി ഞങ്ങൾക്ക്​ അറിയാമായിരുന്നു. കുടുംബാംഗങ്ങളോടു​ പോലും വ്യോമാക്രമണം നടത്താൻ പോവുകയാണെന്ന വിവരം അറിയിച്ചിരുന്നില്ല. ദൗത്യം തുടങ്ങുന്നതിന്​ മുമ്പ്​ മാനസിക പിരിമുറുക്കം കുറക്കുന്നതിന്​ ഞങ്ങൾ സിഗരറ്റ്​ വലിച്ച​ു.

ആ ദിവസം താഴ്​ന്ന മേഘപാളികളായിരുന്നതിനാൽ ക്രിസ്​റ്റൽ മേസ്​ ​ആയുധങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. പകരം വ്യോമസേന മിറാഷ്​ 2000 യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച സ്​പൈസ്​ 2000 ബോംബുകൾ വർഷിക്കുകയാണുണ്ടായത്​. ആറ്​ സ്​പൈസ്​ 2000 ബോംബുകളിൽ അഞ്ചെണ്ണവും വർഷിച്ചെന്നും അത്​ ലക്ഷ്യത്തിലെത്തുമെന്ന്​ ഉറപ്പുണ്ടായിരുന്നു. 90 സെക്കൻറ്​ സമയം മാത്രമാണ്​ ഇത്​ പൂർത്തീകരിക്കാൻ വേണ്ടിവന്നതെന്നും പൈലറ്റ്​ പറഞ്ഞു.

സ്​പൈസ്​ 2000 ഉഗ്രശേഷിയുള്ള ആയുധമാണ്​. ആക്രമണത്തിൽ പാക്​ തീവ്രവാദ സംഘടനായ ജെയ്​ശെ മുഹമ്മദി​​​​െൻറ ക്യാമ്പുകൾക്ക്​ തകർന്നിരുന്നു. ആക്രമണങ്ങൾ നടന്ന സ്ഥലത്തി​​​​െൻറ സാറ്റലൈറ്റ്​ ചിത്രങ്ങൾ പകർത്തിയ ഡിജിറ്റൽ ​​േഗ്ലാബ്​ കമ്പനി അത്​ നിരവധി അന്തരാഷ്​ട്ര മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്​തു. ചിത്രത്തിൽ വ്യോമസേന ഉപയോഗിച്ച ആയുധത്തി​​​​െൻറ തീവ്രത വ്യക്തമാകുന്നുണ്ടെന്നും പൈലറ്റുമാർ പറഞ്ഞു.

ദൗത്യത്തിന്​ നല്‍കിയ രഹസ്യ കോഡ് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നായിരുന്നു. ഓപ്പറേഷൻെറ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയതെന്നാണ് വിശദീകരണം.

ഫെബ്രുവരി 14ന് പുൽവാമയിൽ ജെയ്​ശെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇന്ത്യ പാകിസ്​താനെ ആക്രമിക്കുന്നത്.
പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന്​ മറുപടിയായാണ്​ ഫെബ്രുവരി 26ന് പുലർച്ചെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.

ആക്രമണത്തി​​​​െൻറ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന്‍ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു. ദൗത്യത്തിന്​ വൈദഗ്ധ്യവും നൈപുണ്യവുമുള്ള പൈലറ്റുമാരെയാണ്​ നിയോഗിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilotsdefenseindia newsMirageSpice 2000Balakot . IAF attack
News Summary - All over in 90 seconds, families didn’t know, say Balakot pilots- India news
Next Story