Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ എം.എൽ.എമാരും...

എല്ലാ എം.എൽ.എമാരും ഒപ്പമുണ്ട്​; ഫട്​നാവിസ് വിശ്വാസം നേടില്ല -നവാബ്​ മാലിക്​

text_fields
bookmark_border
nawab-malik
cancel

മുംബൈ: മുഴുവൻ പാർട്ടി എം.എൽ.എമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​. ​ മഹാരാഷ്​ട്രയിൽ സ ത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ വിശ്വാസ വോട്ടിൽ പരാജയപ്പെടുമെ ന്നും അദ്ദേഹം പറഞ്ഞു.

‘‘ഹാജരിനു വേണ്ടി എം.എൽ.എമാരുടെ ഒപ്പ്​ ശേഖരിച്ചിരുന്നു. അത് അജിത്​ പവാർ​ സത്യപ്രതിജ്ഞക്ക്​ വേണ്ടി ദുരുപയോഗം ചെയ്യുകയാണുണ്ടായത്​.​’’ -നവാബ്​ മാലിക്​ പറഞ്ഞു.

അതീവ നാടകീയമായ നീക്കത്തിനാണ്​ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്​. സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന്​ എൻ.സി.പി-ശിവസേന-കോൺഗ്രസ്​ സംയുക്ത യോഗം ചേരാനിരിക്കെയാണ് എൻ.സി.പിയിലെ അജിത്​ പവാർ വിഭാഗത്തി​​​​​​​​​െൻറ പിന്തുണയോടെ​ ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തത്​. അജിത്​ പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​തു.

288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ്​ ബി.ജെ.പി വിജയിച്ചത്​. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ്​ 44 സീറ്റുകളും നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpFadnavismalayalam newsindia newsMaharashtra politicsnawab malik
News Summary - all mlas are with us fadnavis govt will fail in the floor test ncp leader nawab malik -india news
Next Story