Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു -വിദേശകാര്യ മന്ത്രാലയം
text_fieldsbookmark_border
ന്യൂഡൽഹി: സിറിയയിലെ പ്രസിഡൻ്റ് ബഷർ അസദിൻ്റെ സ്വേച്ഛാധിപത്യ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിനെത്തുടർന്ന് രാജ്യത്ത് സംഘർഷങ്ങൾക്കിടയിൽ മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്ന് പോയ തീർഥാടകരാണ്. സൈദ സൈനബ് എന്ന നഗരത്തിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒഴിപ്പിച്ചവരെ സുരക്ഷിതമായി ലെബനനിലേക്ക് എത്തിക്കുകയും ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

