Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ -ഭാഗവത്​

text_fields
bookmark_border
ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ -ഭാഗവത്​
cancel

അഗർത്തല: ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും മുസ്​ലിംകൾ ഉൾപ്പെടെ ഹിന്ദുക്കളാണെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. ഹിന്ദുത്വ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കുന്നതാണെന്ന്​ പറഞ്ഞ അദ്ദേഹം, ഹിന്ദുത്വയും ഹിന്ദൂയിസവും വ്യത്യസ്​തമാണെന്നും വ്യക്​തമാക്കി. സ്വാമി വിവേകാനന്ദൻ മൈതാനത്ത്​ ത്രിപുര ഹിന്ദു മലയാള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞങ്ങൾക്ക്​ ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ്​ ലക്ഷ്യം. എല്ലാവരും ഒന്നിക്കുക എന്നതാണ്​ ഹിന്ദുത്വത്തി​​െൻറ അർഥം. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്​. ഹിന്ദുക്കൾ സത്യത്തിൽ വിശ്വസിക്കുന്നു.

എന്നാൽ, ലോകം ശക്​തിയെയാണ്​ ബഹുമാനിക്കുന്നത്​. അതിനാൽ സംഘടന ശക്​തിപ്പെടണം. ഹിന്ദുക്കൾ സംഘടിച്ച്​ ആർ.എസ്​.എസ്​ ശാഖയിൽ പരിശീലനം നേടണം’’. ‘‘ഇന്ത്യയുടെ വിഭജനം ഹിന്ദുത്വ ആവേശത്തി​​െൻറ ശക്​തി കുറച്ചിട്ടുണ്ട്​. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന എല്ലാ ഹിന്ദുക്കളും ഇന്ത്യയിലേക്ക്​ വരണം. അവർക്ക്​ ഇവിടെ അഭയം ലഭിക്കും’’ ^മോഹൻ ഭാഗവത്​ പറഞ്ഞു. 

Show Full Article
TAGS:mohan bhagwat rss All Indian Hindus india news malayalam news 
News Summary - All Indians Are Hindus says Mohan Bhagwat -India News
Next Story