ഒക്ടോബർ ഒമ്പതിനും പത്തിനും വാഹന പണിമുടക്ക്
text_fieldsന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതിലെ പ്രശ്നം, ഡീസലിെൻറ ഭീമമായ വിലവർധന എന്നിവയിൽ പ്രതിഷേധിച്ച് ഇൗമാസം ഒമ്പത്, 10 തീയതികളിൽ പണിമുടക്കുമെന്ന് ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.െഎ.എം.ടി.സി) അറിയിച്ചു. എ.െഎ.എം.ടി.സിയുടെ ഗവേണിങ് കൗൺസിൽ യോഗമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കാർഗോ, യാത്ര മേഖലയിൽ അടക്കമാണ് പണിമുടക്ക്.
ഒരു രാജ്യം ഒരു നികുതി എന്ന തത്ത്വത്തിെൻറ അടിസ്ഥാനത്തിലാണ് ജി.എസ്.ടി നടപ്പാക്കിയതെങ്കിലും അതിെൻറ വിവിധ ഘടനകൾ ഗതാഗതമേഖലയെ ഭിന്നിപ്പിച്ചിരിക്കുകയാണ്. ഇൗ മേഖലയിൽ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. നിർബന്ധിത രജിസ്ട്രേഷനാണ് നടത്തുന്നത്. വാഹനങ്ങളുടെ പുനർ വിൽപനയിൽ സർക്കാർ ഇരട്ട നികുതിയാണ് ഇൗടാക്കുന്നത്.
ഇ-വേ ബിൽ അപ്രായോഗികമാണ്. ഡീസൽവിലയിൽ ദിനേനയുള്ള ചാഞ്ചാട്ടം ഗതാഗതമേഖലയുടെ നെട്ടല്ല് ഒടിക്കുകയാണ്. ജി.എസ്.ടിയുടെ പരിധിക്കു പുറത്തായ ടോൾ നിരക്കുകൾ ട്രക്കുകൾ ഒാടിക്കുന്ന ചെലവിെൻറ 70 ശതമാനം കവരുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
