Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ഐ.ഡി.എസ്.ഒ പത്താമത് സമ്മേളനത്തിന് തുടക്കം
text_fieldsbookmark_border
ന്യൂഡൽഹി: ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) പത്താമത് അഖിലേന്ത്യ സമ്മേളനം ബുധനാഴ്ച ഡൽഹി തൽക്കോത്തറ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിജ്ഞാനത്തെയും മാനവികതയെയും സംസ്കാരത്തെയും സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യസ നയം 2020നെതിരെ അണിനിരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മൂന്ന് ദിവസം നീണ്ട സമ്മേളനം.
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും ത്വരിതഗതിയിൽ വർധിച്ചുവെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഭഗത് സിങ് ആർക്കൈവ്സ് ആൻഡ് റിസോഴ്സ് സെന്റർ ഉപദേഷ്ടാവ് ചമൻ ലാൽ പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറി സൗരവ് ഘോഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

