Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തബ്ലീഗുകാർ അറിയാതെ ചെയ്തതാണ് കുംഭമേളയിൽ അറിഞ്ഞുകൊണ്ട് ചെയ്യുന്നത്; നമ്മൾ ഹിന്ദുക്കൾ മുസ്ലിംകളോട് മാപ്പുപറയണം -രാംഗോപാൽ വർമ
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം കടുത്ത ഭീഷണി ഉയർത്തവേ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന കുംഭമേളക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. കഴിഞ്ഞ വർഷം തബ്ലീഗ് ജമാഅത്ത് സേമ്മളനത്തിലൂടെ ബോധപൂർവ്വം കോവിഡ് പടർത്തുന്നുവെന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തിയ പ്രചാരണത്തിന് മറുപടിയായാണ് രാംഗോപാൽ വർമയുടെ മറുപടി.
'' 2020ൽ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് വെറുമൊരു ഹൃസ്വചിത്രമായിരുന്നെങ്കിൽ ഇപ്പോഴുള്ള കുംഭമേള ബാഹുബലിയെപ്പോലെ ബ്രഹ്മാണ്ഡ ചിത്രമാണ്.നമ്മൾ ഹിന്ദുക്കൾ മുസ്ലിംകളോട് മാപ്പുചോദിക്കണം. കാരണം അവരറിയാതെ ചെയ്തതാണ് ഒരുവർഷത്തിനിപ്പുറം നമ്മൾ ചെയ്തത് എല്ലാം അറിഞ്ഞുകൊണ്ടാണ്.''
നിരവധി ട്വീറ്റുകൾ കുംഭമേളക്കെതിരെ രാംഗോപാൽ വർമ ചെയ്തിട്ടുണ്ട്. കുംഭമേളയെ കൊറോണ ആറ്റം ബോംബിനോടാണ് അദ്ദേഹം ഉപമിച്ചത്.
Next Story

