Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധിക്കാൻ...

കോവിഡ്​ പ്രതിരോധിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്​; കൻവാർ യാത്രയിൽ പ്രതികരണവുമായി കെജ്​രിവാൾ

text_fields
bookmark_border
Arvind Kejriwal announces 300 units of free electricity in Uttarakhand
cancel

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. കൻവാർ യാത്രക്ക്​ യു.പി സർക്കാർ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ കെജ്​രിവാളിന്‍റെ പ്രതികരണം. കൻവാർ യാത്രയിൽ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിയും പ്രതികരണം അറിയിച്ചിരുന്നു.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ്​ പ്രാഥമിക പരിഗണന നൽകുന്നതെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പുഷ്​കർ സിങ്​ ധാമി പറഞ്ഞിരുന്നു. കോവിഡ്​ ഭീഷണിക്കിടയിലും കൻവാർ യാത്രക്ക്​ അനുമതി നൽകാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയും യു.പി സർക്കാറിനോട്​ വിശദീകരണം തേടുകയും ചെയ്​തിരുന്നു. ജൂലൈ 25നാണ്​ കൻവാർ യാത്ര ആരംഭിക്കുന്നത്​. പശ്​ചിമ യു.പിയിലെ പുണ്യസ്ഥലങ്ങളിൽ നിന്ന്​ ഗംഗാ ജലം ശേഖരിക്കുന്നതിനാണ്​​ ആളുകളെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanwar Yatra​Covid 19
News Summary - All governments, people must take required action to curb COVID-19 spread: Arvind Kejriwal on Kanwar Yatra
Next Story