ജയ്പുർ സ്ഫോടനക്കേസ്; നാലു പ്രതികൾക്ക് വധശിക്ഷ
text_fieldsജയ്പുർ: 2008ലെ ജയ്പുർ സ്ഫോടന പരമ്പരക്കേസിൽ നാലു പ്രതികൾക്ക് വധശിക്ഷ. പ്രത്യേക ഭീകര വിരുദ്ധ കോടതി ജഡ്ജി അജയ് കുമാർ ശർമയാണ് പ്രതികളായ മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സർവർ ആസ്മി, മുഹമ്മദ് സൽമാൻ, സെയ്ഫു റഹ്മാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചത്. 71 പേർ മരിക്കുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.
പൊലീസ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഷഹ്ബാസ് ഹുസൈനെ സംശയത്തിെൻറ ആനുകൂല്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ മുജാഹിദീെൻറ പേരിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഖ്നോ സ്വദേശിയായ ഷഹ്ബാസ് പൊലീസിന് വ്യാജ ഇ-മെയിൽ സന്ദേശം അയച്ചെങ്കിലും ഇയാളുടെ പങ്ക് സ്ഥിരീകരിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റം ചുമത്തിയ പ്രതികൾ 50,000 രൂപ പിഴ ഒടുക്കണം. എല്ലാവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ഇന്ത്യൻ ശിക്ഷാനിയമം, യു.എ.പി.എ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരുന്നത്.
15 മിനിറ്റിനിടെ നഗരത്തിെല ഒമ്പതു സ്ഥലങ്ങളിലായി 2008 മേയ് 13നാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. ഒന്ന് പൊലീസ് നിർവീര്യമാക്കി.
അതേസമയം, സാഹചര്യത്തെളിവുകൾ മുൻനിർത്തിയാണ് നാലുപേരെയും കുറ്റക്കാരായി കണ്ടെത്തിയതെന്നും ഇവർക്കുവേണ്ടി ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം അഭിഭാഷകനായ പയ്കർ ഫാറൂഖ് പറഞ്ഞു. ‘1300 പേരെ കോടതി സാക്ഷിവിസ്താരം നടത്തിയിട്ടും പ്രതികൾ സ്ഫോടന സ്ഥലങ്ങളിൽ ബോംബ് നിറച്ച സൈക്കിൾ പാർക്ക് ചെയ്തത് കണ്ടതായി ഒരാൾപോലും മൊഴി നൽകിയിട്ടില്ല. നേരിട്ട് ആർക്കെതിരെയും തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയതാണ്. സമ്മർദത്തിന് വഴങ്ങിയാണ് വിധി’ -പയ്കർ ഫാറൂഖ് കൂട്ടിച്ചേർത്തു.
കേസിൽ പൊലീസ് പ്രതിപ്പട്ടികയിൽ േചർത്ത രണ്ടുപേരെ 2008 സെപ്റ്റംബറിൽ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ആക്രമണത്തിെൻറ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്ന അഅ്സംഗഢ് സ്വദേശി മുഹമ്മദ് അതീനും കൊല്ലപ്പെട്ടവരിൽപെടും. അഞ്ചുപേർ ഇേപ്പാഴും ഒളിവിലാണ്.
എല്ലായിടത്തും സൈക്കിളിൽ ബോംബ് നിറച്ചാണ് സ്േഫാടനം നടത്തിയത്. മനക് ചൗകിലായിരുന്നു ആദ്യ സ്ഫോടനം. ഹവ മഹൽ, വിവിധ ഹനുമാൻ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും സ്ഫോടനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
