തബരീസ് അൻസാരി വധം: മുഴുവൻ പ്രതികൾക്കും 10 വർഷം തടവ്
text_fieldsന്യൂഡൽഹി: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് തബരീസ് അൻസാരിയെന്ന മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ മുഴുവൻ പ്രതികൾക്കും 10 വർഷം കഠിന തടവ്. ഐ.പി.സി സെക്ഷൻ 304 പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. 10 പ്രതികൾക്കും 10 വർഷം ശിക്ഷയാണ് കോടതി വിധിച്ചത്.
ജാർഖണ്ഡിലെ സെറായികേല കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതികൾ 15,000 രൂപ പിഴയുമൊടുക്കണം. ജൂൺ 27ന് കേസിലെ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് ശിക്ഷ വിധിക്കാനായി ജൂലൈ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസിന്റെ വിചാരക്കിടെ കൗശൽ മഹാലിയെന്നയാൾ മരിച്ചിരുന്നു. രണ്ട് പേരെ വിചാരണക്കിടെ വെറുതെ വിടുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.
ഭീം സിങ് മുണ്ട, കമൽ മഹാതോ, മദൻ നായക്, അതുൽ മഹാലി, സുനാമോ പ്രധാൻ, വിക്രം മണ്ഡൽ, ചാമു നായിക്, പ്രേം ചന്ദ് മഹാലി, മഹേഷ് മഹാലിഎന്നിവരെയാണ് അഡീഷണൽ ജില്ലാ ജഡ്ജി അമിത് ശേഖർ ശിക്ഷിച്ചത്. 2019 ജൂൺ 17നാണ് അൻസാരി കൊല്ലപ്പെട്ടത്. പൂണെയിൽ ജോലി നോക്കുകയായിരുന്ന അൻസാരി ഈദ് ആഘോഷത്തിനായാണ് ജാർഖണ്ഡിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

