Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ ജനങ്ങൾക്കും...

എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേ​ന്ദ്രമന്ത്രി

text_fields
bookmark_border
എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേ​ന്ദ്രമന്ത്രി
cancel

ഭുവനേശ്വർ: ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. എല്ലാവർക്കും സൗജന്യമായി വാക്​സിൻ വിതരണം ചെയ്യുമെന്ന്​ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഒരാൾക്ക്​ 500 രൂപയായിരിക്കും വാക്​സിൻ വിതരണത്തിന്​ ചെലവ്​ വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നേരത്തെ ബിഹാറിൽ അധികാരത്തിലെത്തിയാൽ സൗജന്യമായി കോവിഡ്​ വാക്​സിൻ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മറ്റ്​ സംസ്ഥാനങ്ങൾ പാകിസ്​താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തുകയും ചെയ്​തിരുന്നു.

തമിഴ്​നാട്​, മധ്യപ്രദേശ്​, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും വാക്​സിൻ സൗജന്യമായി നലകുമെന്ന്​ അറിയിച്ചിരുന്നു. രാജ്യം മുഴുവൻ വാക്​സിൻ സൗജന്യമായി നൽകണമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID-19 Vaccine​Covid 19
News Summary - All Citizens In Country Will Get Free COVID-19 Vaccine: Union Minister
Next Story