Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊ​ഹ്​​റാ​ബു​ദ്ദീൻ...

സൊ​ഹ്​​റാ​ബു​ദ്ദീൻ കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

text_fields
bookmark_border
സൊ​ഹ്​​റാ​ബു​ദ്ദീൻ കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
cancel

മും​ബൈ: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്, ഭാ​ര്യ കൗ​സ​ർ​ബി, കൂ​ട്ടാ​ളി തു​ൾ​സി​റാം പ്ര​ജാ​പ​തി എ​ന്നി​വ​രെ കൊ​ല ​പ്പെ​ടു​ത്തി​യ കേ​സി​ൽ 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന്​ നിരീക്ഷിച്ചാണ്​ പ്ര​ത്യേ​ക സി.​ബി.െ​എ കോ​ട​തിവിധി പ്രഖ്യാപിച്ചത്​. പ്രതികൾക്കെതിരായ സാഹചര്യത്തെളിവുകളും ശ ക്​തമല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ സംവിധാനങ്ങളും പ്രൊസിക്യൂഷനും വളരെ അധ്വാനിച്ചു. 210 ദൃക്​സാക ്ഷികളെ ഹാജരാക്കി. എന്നാൽ തൃപ്​തികരമായ തെളിവുകൾ കിട്ടിയില്ല. ദൃക്​സാക്ഷികൾ കൂറുമാറി. ദൃക്​സാക്ഷികൾ മൊഴി നൽകാ ത്തതിന്​ പ്രൊസിക്യുട്ടറെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രത്യേക കോടതി ജഡ്​ജി എസ്​.ജെ. ശർമ പറഞ്ഞു. ഗുജറാത്തിൽ നിന്നും രാജസ്​ഥാനിൽ നിന്നുമുള്ള ജൂനിയർ പൊലീസ്​ ഉദ്യോഗസ്​ഥരാണ്​ പ്രതികളിൽ ഏറെയും.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്​ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി കേ​സ്​ വി​ധി പ​റ​യാ​ൻ പ്ര​ത്യേ​ക സി.​ബി.െ​എ കോ​ട​തി ജ​ഡ്​​ജി എ​സ്.​ജെ. ശ​ർ​മ മാ​റ്റി​യ​ത്. സൊ​ഹ്​​റാ​ബു​ദ്ദീ​നെ​യും പ്ര​ജാ​പ​തി​യെ​യും വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലും കൗ​സ​ർ​ബി​യെ പീ​ഡ​ന​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ്​ കേ​സ്. കൗ​സ​ർ​ബി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ച്ച്​ തെ​ളി​വു ന​ശി​പ്പി​ച്ചു.

വ്യ​വ​സാ​യി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ ത​ട്ടു​ന്ന രാ​ഷ്​​ട്രീ​യ, പൊ​ലീ​സ്, അ​ധോ​ലോ​ക റാ​ക്ക​റ്റി‍​​​​​െൻറ ഭാ​ഗ​മാ​യി​രു​ന്നു സൊ​ഹ്​​റാ​ബു​ദ്ദീ​നും പ്ര​ജാ​പ​തി​യു​മെ​ന്നാ​ണ്​ സി.​ബി.െ​എ ക​ണ്ടെ​ത്ത​ൽ. മേ​ലാ​ള​ന്മാ​രെ ധി​ക്ക​രി​ച്ച സൊ​ഹ്​​റാ​ബു​ദ്ദീ​നെ മ​ഹാ​രാ​ഷ്​​ട്ര​യി​ലേ​ക്കു​ള്ള ബ​സ്​​യാ​ത്ര​ക്കി​ടെ ഭാ​ര്യ​ക്കും പ്ര​ജാ​പ​തി​ക്കും ഒ​പ്പം പൊ​ലീ​സ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്​ 2005 ന​വം​ബ​റി​ൽ അ​ന്ന​ത്തെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​നെ​ത്തി​യ ല​ശ്​​ക​റെ ത്വ​യ്യി​ബ ഭീ​ക​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ സൊ​ഹ്റാ​ബു​ദ്ദീ​നെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി. കൗ​സ​ർ​ബി​യെ കാ​ണാ​താ​യി. 2006 ഡി​സം​ബ​റി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു​വെ​ന്ന വ്യാ​ജേ​ന പ്ര​ജാ​പ​തി​യെ​യും കൊ​ല​പ്പെ​ടു​ത്തി.

'അ​ന്ന്​ ഗു​ജ​റാ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന അ​മി​ത്​ ഷാ, ​ഗു​ജ​റാ​ത്ത്, ആ​ന്ധ്ര, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ ഡി.​ജി. വ​ൻ​സാ​ര, അ​ഭ​യ്​ ചു​ദാ​സാ​മ, എം.​എ​ൻ. ദി​നേ​ശ്, രാ​ജ്​​കു​മാ​ർ പാ​ണ്ഡ്യ​ൻ തു​ട​ങ്ങി 38 പേ​രാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ കേ​സി​ലെ പ്ര​തി​ക​ൾ.

2014നു​ശേ​ഷം മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ അ​മി​ത്​ ഷാ​യും െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മ​ട​ക്കം 16 പേ​രെ സി.​ബി.െ​എ കോ​ട​തി കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. എ​സ്.െ​എ, എ.​എ​സ്.െ​എ, കോ​ൺ​സ്​​റ്റ​ബ്​​ൾ റാ​ങ്കി​ലു​ള്ള 21 പേ​രും കൗ​സ​ർ​ബി​യെ കൊ​ന്ന്​ തെ​ളി​വു ന​ശി​പ്പി​ച്ച​താ​യി ക​രു​തു​ന്ന ഫാം ​ഹൗ​സി‍​​​​​െൻറ ഉ​ട​മ​യു​മാ​ണ്​ വി​ചാ​ര​ണ നേ​രി​ട്ട​ത്.

കോ​ട​തി​യി​ൽ വി​സ്​​ത​രി​ച്ച 210 പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട 92 പേ​ർ വി​ചാ​ര​ണ​ക്കി​ടെ കൂ​റു​മാ​റി. പ്ര​ജാ​പ​തി​യു​ടെ അ​മ്മ, ഭീ​ഷ​ണ​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച്​ മൊ​ഴി ന​ൽ​കി​യ കെ​ട്ടി​ട​നി​ർ​മാ​താ​ക്ക​ളാ​യ പ​ട്ടേ​ൽ സ​ഹോ​ദ​ര​ങ്ങ​ൾ തു​ട​ങ്ങി 400ലേ​റെ സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചി​ല്ല. പ​ല​രും ഭീ​ഷ​ണി​മൂ​ലം കോ​ട​തി​യി​ൽ എ​ത്തി​യു​മി​ല്ല.

Show Full Article
TAGS:Sohrabuddin Sheikh Encounter Case india news malayalam news 
News Summary - All Accused In Sohrabuddin Sheikh Case Acquitted - India News
Next Story