ഗ്യാസ് സിലിണ്ടർ തിരികെ നൽകാന്‍ സന്ദേശം ലഭിച്ചോ? അറിയാം ഒരു വീട്, ഒരു ഗ്യാസ് കണക്ഷൻ നിയമം
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും ഇന്ധന വിതരണത്തിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ഇന്ധന വിതരണ നിയമം നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്രം. നിലവിൽ ഗ്യാസ് സിലിണ്ടറുകൾ തിരിച്ചു നൽകാന്‍ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ ഓർക്കുക പുതിയ പരിഷ്കരണത്തിന്‍റെ ഭാഗമാണത്.
എന്താണ് പുതിയ നിയമം?
"ഒരു വീട്, ഒരു ഗ്യാസ് കണക്ഷൻ" എന്നതാണ് പുതിയ നയം. ഇതനുസരിച്ച് ഒരു വീട്ടിൽ ഒരേസമയം എൽ.പി.ജി കണക്ഷനും പി.എൻ.ജി കണക്ഷനും കൈവശം വെക്കാൻ പാടില്ല. നിലവിൽ പൈപ്പ് ഗ്യാസ് (PNG) ഉള്ളവർ തങ്ങളുടെ എൽ.പി.ജി സിലിണ്ടർ നിർബന്ധമായും തിരികെ നൽകണം. പി.എൻ.ജി ഉപയോഗിക്കുന്നവർക്ക് ഇനി.മുതൽ പുതിയ സിലിണ്ടർ നൽകാനോ പഴയത് റീഫിൽ ചെയ്തു നൽകാനോ പാടില്ലെന്ന് സർക്കാർ കമ്പനികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ആഗോളതലത്തിൽ ഇന്ധന വിതരണം പ്രതിസന്ധിയിലാണ്. ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യ ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പി.എൻ.ജി സൗകര്യമില്ലാത്ത വീടുകളിലേക്ക് എൽ.പി.ജി ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം.
നിയമം ലംഘിച്ചാൽ...
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാർ നീക്കം. മുൻകൂട്ടി അറിയിക്കാതെ തന്നെ എൽ.പി ജി കണക്ഷൻ റദ്ദാക്കുകയോ, പിഴ ഈടാക്കുകയോ, റീഫില്ലിംഗ് സേവനങ്ങൾ പൂർണ്ണമായും നിർത്തലാക്കുകയോ ചെയ്യാം. നിലവിൽ ഏകദേശം 50,000-ത്തോളം ഉപഭോക്താക്കൾ തങ്ങളുടെ സിലിണ്ടറുകൾ സറണ്ടർ ചെയ്തു കഴിഞ്ഞു.
നിങ്ങളുടെ പേരിൽ കണക്ഷൻ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
- ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: https://mypngd.in എന്ന വെബ്സൈറ്റിൽ കയറുക.
- ഹോംപേജിൽ 'Mobile' അല്ലെങ്കിൽ 'LPG ID' എന്നതിൽ 'Mobile' തിരഞ്ഞെടുക്കുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും സ്ക്രീനിൽ കാണുന്ന ക്യാപ്‌ച (Captcha) കോഡ് ടൈപ്പ് ചെയ്യുക.
- Get OTP' ക്ലിക്ക് ചെയ്യുക. മൊബൈലിൽ വരുന്ന ഒ.ടി.പി നൽകി ലോഗിൻ ചെയ്യുക.
- നിങ്ങളുടെ നമ്പറിൽ നിലവിൽ കണക്ഷൻ ഉണ്ടോ എന്ന് അവിടെ കാണാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

