Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റ വെടിയും പൊട്ടിയില്ല; മുൻ മുഖ്യമന്ത്രിയുടെ സംസ്കാര ചടങ്ങിൽ നാണംകെട്ട് ബിഹാർ പൊലീസ്

text_fields
bookmark_border
funeral-function-220819.jpg
cancel

ലഖ്നോ: മുൻ മുഖ്യമന്ത്രിയുടെ സംസ്കാര ചടങ്ങിൽ ആദരസൂചകമായി നടത്തിയ ആചാരവെടിയിൽ നാണംകെട്ട് ബിഹാർ പൊലീസ്. 22 പൊലീസ ുകാരെയാണ് തോക്കുമായി ആചാരവെടിക്ക് നിയോഗിച്ചത്. എന്നാൽ, തോക്കുകളിൽ നിന്ന് ഒരു വെടിപൊലും ഉതിർക്കാൻ സാധിച്ചില്ല.

ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ സംസ്കാര ചടങ്ങ് സുപാവുൽ ജില്ലയിലെ അദ്ദേഹത്തിന്‍റെ ജന്മവസതിയിലാണ് നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുഷീൽ കുമാർ മോദി, ആരോഗ്യമന്ത്രി മംഗൾ പാണ്ഡേ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

സംസ്കാര ചടങ്ങിൽ പൊലീസുകാർ ആചാരവെടി ഉതിർക്കാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും പൊട്ടിയില്ല. വീണ്ടും ശ്രമിച്ചെങ്കിലും വെടിയുതിർക്കാൻ കഴിഞ്ഞില്ല.

സംഭവം മുൻ മുഖ്യമന്ത്രിയോടുള്ള അനാദരവായെന്നും അന്വേഷണം നടത്തണമെന്നും ചടങ്ങിൽ പങ്കെടുത്ത ആർ.ജെ.ഡി എം.എൽ.എ യദുവംശ കുമാർ പറഞ്ഞു.

ആഗസ്റ്റ് 19നാണ് 82കാരനായ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര മരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - All 22 Rifles Fail To Fire At Former Bihar Chief Minister's State Funeral
Next Story