രണ്ടാം വിവാഹമോചനത്തിലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുൻ വിവാഹമോചനത്തിലൂടെ ലഭിക്കുന്ന ജീവനാംശം അല്ലെങ്കിൽ സാമ്പത്തിക ആനുകൂല്യങ്ങൾ രണ്ടാം വിവാഹത്തിലെ ജീവനാംശം കുറക്കുന്നതിനോ നിഷേധിക്കുന്നതിനോ കാരണമാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി. ഇന്ത്യൻ വൈവാഹിക നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനമാണിതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓരോ വിവാഹവും ഒരു പ്രത്യേക നിയമപരമായ കരാർ ആണെന്നും അതിന്റെ തകർച്ചയിൽനിന്ന് ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അങ്ങനെ തന്നെ കാണണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
‘അനുരാഗ് വിജയകുമാർ ഗോയൽ വേഴ്സസ് മഹാരാഷ്ട്ര’ എന്ന കേസിലാണ് വിധി. തന്റെ രണ്ടാം ഭാര്യ ഉന്നയിച്ച ജീവനാംശ അവകാശവാദത്തെ ഭർത്താവ് എതിർത്തു. മുൻ വിവാഹമോചനത്തിൽ അവർക്ക് ഇതിനകം തന്നെ ഗണ്യമായ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ അധിക പിന്തുണക്ക് അർഹതയില്ലെന്നുമായിരുന്നു ഭർത്താവിന്റെ വാദം.
എന്നാൽ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഈ വാദം ശക്തമായി തള്ളി. ഒരു പ്രത്യേക ദാമ്പത്യ ബന്ധം സൃഷ്ടിക്കുന്ന ബാധ്യതകളിൽ നിന്നാണ് ജീവനാംശം ഉണ്ടാകുന്നതെന്നും താങ്കൾക്ക് ബന്ധമില്ലാത്ത ഒരു ബന്ധത്തിൽനിന്ന് പ്രസ്തുത വ്യക്തിക്ക് മുമ്പ് നഷ്ടപരിഹാരം ലഭിച്ചിരുന്നു എന്നതുമായി ഇതിനെ കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ജീവനാംശം എന്നത് ഒരു വ്യക്തിയുമായുള്ള വിവാഹത്തിലെ സാമ്പത്തിക ബാധ്യത, ആശ്രിതത്വം, ഉത്തരവാദിത്തങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു മുൻ വിവാഹത്തിൽ ഒരാൾക്ക് ലഭിച്ചതോ നൽകിയതോ ആയ കാര്യങ്ങൾക്ക് തുടർന്നുള്ള വിവാഹ കരറിൽ പുതിയ അവകാശവാദം തീരുമാനിക്കുമ്പോൾ നിയമപരമായ പ്രസക്തിയില്ല.
മുൻകാല സാമ്പത്തിക ഒത്തുതീർപ്പുകളെയല്ല, ഓരോ ക്ലെയിമും അതിന്റെ തന്നെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും ആശ്രിത ഇണയുടെ ജീവിതശൈലി, ആവശ്യങ്ങൾ, സമ്പാദിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുക്കരുതെന്നും കോടതി ഊന്നിപ്പറഞ്ഞു.
വേർപിരിഞ്ഞ ഭാര്യ തന്റെ രണ്ടാം വിവാഹം തകർന്നതിനുശേഷം ജീവനാംശത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ, മുൻ വിവാഹമോചനം ഇവർക്ക് സ്വയം നിലനിൽക്കാനുള്ള മതിയായ മാർഗങ്ങൾ നൽകിയിട്ടുള്ളതായി ഭർത്താവ് അവകാശപ്പെട്ടു. എന്നാൽ, മുംബൈയിലെ 4 കോടി രൂപയുടെ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം കൈമാറാമെന്ന് ഇയാൾ അറിയിച്ചു.
ആർട്ടിക്കിൾ 142 പ്രകാരമുള്ള ഭരണഘടനാ അധികാരങ്ങൾ ഉപയോഗിച്ച് കോടതി വിവാഹ മോചനം നൽകുകയും ന്യാമായ ഒരു ഒത്തുതീർപ്പായി ഫ്ലാറ്റ് കൈമാറ്റം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, യുവതി ഭർത്താവിൽനിന്ന് ആവശ്യപ്പെട്ട 12 കോടി രൂപയും ആഡംബര വാഹനവും കോടതി അംഗീകരിച്ചില്ല.
ഭാര്യയുടെ ജീവനാംശത്തിനുള്ള അവകാശം അംഗീകരിക്കുന്നതിനൊപ്പം, കോടതി അവരുടെ പ്രൊഫഷണൽ യോഗ്യതകളും സമ്പാദിക്കാനുള്ള കഴിവും കണക്കിലെടുത്തുകൊണ്ടും കേസ് തുല്യമായ രീതിയിൽ ഒത്തുതീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

