Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിയുടെ...

യോഗിയുടെ പ്രസ്​താവനക്കെതിരെ അലീഗഢ്​ വിദ്യാർഥികൾ

text_fields
bookmark_border
aligrah-muslim
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗ ി ആ​ദി​ത്യ​നാ​ഥ​്​ ബു​ധ​നാ​ഴ്​​ച നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്​​താ​വ​ന​യി​ൽ അ​ലീ​ഗ​ഢ്​ സ​ർ​വ​ ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ഡി​സം​ബ​ർ 15ന്​ ​വി​ദ്യാ​ർ​ഥി​ക​ൾ അ​ലീ​ഗ​ഢ്​ ന​ഗ​രം ക​ത്തി​ച്ചു​വെ​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചു​വെ​ന്നും അ​ട​ക്ക​മു​ള്ള പ്ര​സ്​​താ​വ​ന​ക​ളാ​ണ്​ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ന​ട​ത്തി​യ​ത്.

വ്യാ​ജ പ്ര​സ്​​താ​വ​ന​യാ​ണ്​​ മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ ന​ട​ത്തി​​യ​തെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ്​ ക്രൂ​ര​മാ​യി നേ​രി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സാ​ണ്​​ യു​ദ്ധ​ക്ക​ള​മാ​ക്കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ആ​രോ​പി​ച്ചു. ചി​ല​ർ മ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വ​ന്നാ​ൽ പി​ന്നെ എ​ങ്ങ​നെ​യാ​ണ്​ ജീ​വ​നോ​ടെ തി​രി​ച്ചു​പോ​വു​ക​യെ​ന്ന്, യു.​പി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​നെ ന്യാ​യീ​ക​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestYogi Adityanath
News Summary - Aligrah Muslim university students against yogi-India news
Next Story