Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ ​പൊലീസിന്​ എറിഞ്ഞുകൊടുത്ത് അലീഗഢിനെ യുദ്ധക്കളമാക്കി -വസ്​തുതാന്വേഷണ റിപ്പോർട്ട്​

text_fields
bookmark_border
aligrah-university
cancel

ന്യൂഡൽഹി: സ്വന്തം വിദ്യാർഥികളെ പൊലീസിന് എറിഞ്ഞുകൊടുത്ത് ഒരു സർവകലാശാല തന്നെ അതി​​െൻറ കാമ്പസ് യുദ്ധക്കളമാക്കിയതി​​െൻറ ചിത്രമാണ് അലീഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് ലഭിച്ചതെന്ന് കാമ്പസിൽ നടന്ന പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള വസ്തുതാന്വേഷണ സംഘത്തി​​െൻറ റിപ്പോർട്ട്. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു പൊലീസ് സേന വിദ്യർഥികളെ കാമ്പസിൽ ആക്രമിച്ചതെന്ന് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ ദേശീയ ഉപദേശക സമിതി അംഗം ഹർഷ് മന്ദർ ന്യൂഡൽഹി കോൺസ്റ്റിറ്റ്യഷൻ ക്ലബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

ഹർഷ് മന്ദറിനെ കൂടാതെ, നന്ദിനി സുന്ദർ, ജോൺ ദയാൽ, നടാഷ് ബധ്വർ, വിമൽ അങ്കിത രാംഗോപാൽ, സുമിത് കുമാർ ഗുപ്ത, ഇഷിത മേത്ത, വർദ ദീക്ഷിത്, വർണ ബാലകൃഷ്ണൻ, സയ്യിദ് മുഹമ്മദ് സഹീർ, അൻവർ ഹഖ്, സന്ദീപ് യാദവ് എന്നിവരടങ്ങുന്ന സംഘമാണ് അലീഗഢ് സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയത്.

സർവകലാശാല മേലധികാരികൾ തന്നെ അതി​​െൻറ വിദ്യാർഥികളെ ബന്ധികളാക്കി പൊലീസ് വേട്ടക്ക് എറിഞ്ഞുകൊടുത്തത് രാജ്യത്താദ്യമായാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇപ്പോഴും പൊലീസ് സേനയുടെ ഭാഗമായ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ അലീഗഢ് സർവകലാശാലയുടെ രജിസ്ട്രാറാക്കിയത് തന്നെ ഞെട്ടലുണ്ടാക്കുന്നതാണ്. സ്വന്തം കാമ്പസിലെ പൊലീസ് അതിക്രമങ്ങൾ ആവശ്യമായിരുന്നുവെന്ന് ന്യായീകരിക്കുകയാണ് രജിസ്ട്രാർ ചെയ്തത്.

സ്റ്റൻ ഗ്രനേഡുകൾ വിദ്യാർഥികൾക്ക് നേരെ ഉപേയാഗിച്ചുവെന്ന് സാധാരണ സംഭവം പോലെയാണ് അദ്ദേഹം പറഞ്ഞത്. ശത്രുക്കളെ താൽക്കാലികമായി അന്ധരാക്കാനും ബധിരരാക്കാനും സേന ഉപയോഗിക്കുന്നതാണിത്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റൻ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും പൊളളലേൽപിക്കുകയും ചെയ്യും. അപകടകാരികളായ ഭീകരർക്കെതിരെ ഉപയോഗിക്കുന്ന ഇൗ ഗ്രനേഡാണ് സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്ക് നേരെ പ്രയോഗിച്ചത്. ശബ്ദ ബോംബുകളും കണ്ണീർ വാതക ഷെല്ലുകളും റബർ ബുള്ളറ്റുകളുമെല്ലാം ഉപയോഗിച്ചതിന് പുറമെയായിരുന്നു ഗ്രനേഡ് പ്രയോഗം.

പൊലീസി​​െൻറ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളെ അനുവദിച്ചില്ല. ആംബുലൻസുകളെയും പൊലീസ് ആക്രമിച്ചു. പരിക്കേറ്റ 100 വിദ്യാർഥികളിൽ 20പേരുടെ പരിക്ക് ഗുരുതരമായിരുന്നു. എല്ലുകളൊടിഞ്ഞും മാരകമായ മുറിവുകളേറ്റും മാനസികാഘാതത്തിനിരയായുമുള്ള അവസ്ഥയിലായിരുന്നു വിദ്യാർഥികൾ. പരിക്കേറ്റ വിദ്യാർഥികളുടെ വിളിയെ തുടർന്ന് 19 ആംബുലൻസുകൾ സർവകലാശാല മെഡിക്കൽ കോളജിൽ നിന്ന് അയച്ചപ്പോൾ പ്രോക്ടർ ഇടപെട്ട് അത് തടഞ്ഞു. ഇതേ തുടർന്ന് സർവകലാശാലയുടെ മുന്ന് ആംബുലൻസുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടി വന്നു. ഗസ്റ്റ് ഹൗസിനടുത്ത് ആംബുലൻസ് ഡ്രൈവറെയും പൊലീസ് ലാത്തികൊണ്ട് അടിച്ചു. താക്കോൽ എടുത്ത് വാഹനവും അക്രമത്തിനിരയാക്കി. തീവ്രപരിചരണ വിഭാഗത്തിൽ കിടത്തേണ്ട സ്ഥിതിയിലായിരുന്നു പല വിദ്യാർഥികളും. അഞ്ച് വിദ്യാർഥികളെ ട്രക്കിലിട്ട് 25കിലോമീറ്റർ അകലെയുള്ള അക്ബറാബാദ് െപാലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊടും തണുപ്പിൽ വസ്ത്രങ്ങൾ അഴിപ്പിച്ചു നിലത്തിരുത്തി പൊലീസി​​െൻറ ലെതർ ബെൽറ്റു കൊണ്ടടിച്ചു.

തിരിച്ചുകാമ്പസിൽ കൊണ്ടു വന്നു വിട്ടപ്പോൾ അടിയേറ്റ് ഒടിഞ്ഞ കൈ വീണ്ടും ഒടിച്ചു.ശത്രുക്കളെ നേരിടുന്ന പോലെയാണ് സർവകലാശാല കാമ്പസിലും ഹോസ്റ്റലിലും പൊലീസ് വിദ്യാർഥികളെ നേരിട്ടത്. ജയ് ശ്രീറാം വിളികൾക്ക് പുറമെ ഇസ്ലാമിനെയും മുസ്ലിമിനെയും അവഹേളിക്കുന്ന തെറിവിളികളും നടത്തി. കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വിദ്യാർഥികളെ പൊലീസും ദ്രുതകർമസേനയും വർഗീയമായി തന്നെ അതിക്രൂരമായ തരത്തിൽ മർദിച്ചു. 15ന് രാത്രി ഇൻറർനെറ്റ് റദ്ദാക്കിയ സർവകലാശാല അധികൃതർ 16ന് തന്നെ വിദ്യാർഥികേളാട് ഹോസ്റ്റൽ വിടാൻ ആവശ്യപ്പെട്ടു. ഇൗ അതിക്രമങ്ങൾക്കെതിരെ സംസാരിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീഷണിയുടെ നിഴലിലാണ് സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരുമെന്നും കർവാനേ മുഹബ്ബത്തും ഇന്ത്യൻ കൾച്ചറൽ ഫോറവും സംയുക്തമായി ഒരുക്കിയ വസ്തുതാന്വേഷണത്തി​െൻറ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - aligrah muslim university issue-India news
Next Story