Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലിഗഡ് വിദ്യാർഥി യൂനിയന് ആദ്യ വനിതാ വൈസ് പ്രസിഡന്റ്; ചരിത്രം കുറിച്ച് നഷ്റ

text_fields
bookmark_border
അലിഗഡ് വിദ്യാർഥി യൂനിയന് ആദ്യ വനിതാ വൈസ് പ്രസിഡന്റ്; ചരിത്രം കുറിച്ച് നഷ്റ
cancel

ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ചരിത്രം കുറിച്ച് നഷ്റ നഈം. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ നഷ്റ അലിഗഡ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനിയാണ്.

പ്രസിഡന്റായി നുഅ്മാൻ അഷ്റഫും സെക്രട്ടറിയായി മുഹമ്മദ് ഹംദാനും തെരഞ്ഞെടുക്കപ്പെട്ടു. എട്ട് വർഷമായി തടഞ്ഞുവെച്ച യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസങ്ങളിൽ നടന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഇപ്പോൾ പുനസ്ഥാപിച്ചത്. 20,000ത്തിൽപരം വിദ്യാർഥികളാണ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.

142 വർഷത്തെ പാരമ്പര്യമുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായാണ് നഷ്റ തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗമായ നഷ്റ നഈം 1273 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി പോരാട്ടങ്ങൾക്കും ഏറ്റവും ഒടുവിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടും നടന്ന സമരത്തിന് നേതൃത്വം നൽകിയയാളാണ് നഷ്റ നഈം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aligarh Students' Union gets first woman Vice President; Nashra creates history
Next Story