അലീഗഢ് വിദ്യാർഥി പ്രതിഷേധം വർഗീയമാക്കി ചിത്രീകരിച്ചു; സീ ന്യൂസിന് രണ്ടു ലക്ഷം രൂപ പിഴ ചുമത്തി
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ (എ.എം.യു) ഫീസ് വർധനയുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭം വർഗീയമാക്കി ചിത്രികരീച്ച് വാർത്ത നൽകിയ സീ ന്യൂസിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ).
ബ്രോഡ്കാസ്റ്റിങ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രസ്തുത ഉള്ളടക്കങ്ങൾ ഏഴു ദിവസത്തിനകം എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാനും അത് പാലിച്ചതായി രേഖാമൂലം അറിയിക്കാനും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ എൻ.ബി.ഡി.എസ്.എ ഉത്തരവിട്ടു.
ഫീസ് വർധനക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് താൻ നടത്തിയ 18 മിനിറ്റ് നീണ്ട പ്രസംഗത്തിലെ 10-15 സെക്കൻഡ് വരുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത ‘അലീഗഢിൽ ഫലസ്തീൻ പ്രേമികളുടെ സംഘം’, ‘യോഗി സ്റ്റൈലിൽ ചികിത്സ നൽകും’ തുടങ്ങിയ തലക്കെട്ടുകളോടെ, വിദ്യാർഥികളെ രാജ്യവിരുദ്ധരെന്നും അരാജകവാദികളെന്നും മുദ്രകുത്തുകയും സമരത്തിന് വർഗീയ നിറം നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ഒ ദേശീയ സെക്രട്ടറിയും അലീഗഢ് സർവകലാശാല പൂർവ വിദ്യാർഥിയുമായ തൽഹ മന്നാൻ നൽകിയ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

