അലീഗഢിൽ നടന്നത് പൊലീസ് നരനായാട്ടെന്ന് പ്രമുഖർ
text_fieldsഅലീഗഢ്: അലീഗഢ് സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരിൽ പൊലീസ് നടത്തിയ അതിക് രമത്തിെൻറ ക്രൂരതകൾ വെളിപ്പെടുത്തുന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതിലൊന്നാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറിെൻറ ട്വീറ്റ്. ജാമിഅ സർവകലാശാലയിൽ പൊലീസ് അതിക്രമത്തിനുശേഷമുള്ള 17ാം തീയതി എ.എം.യുവിൽ ഹർഷ് മന്ദർ ചെലവഴിച്ചിരുന്നു. ക്രൂരമർദനങ്ങളെ തുടർന്നുള്ള പരിക്കുകളുമായി വിദ്യാർഥികൾ. 13,000ത്തോളം പേരാണ് ഒരൊറ്റ രാത്രികൊണ്ട് കാമ്പസ് വിടാൻ നിർബന്ധിതരായത്. ഒരു കാമ്പസും ഇത്തരത്തിലുള്ള മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവില്ലെന്ന് അേദ്ദഹം പറയുന്നു. സർവകലാശാല അധികൃതർ നിർലജ്ജം കുട്ടികളെ ൈകയൊഴിയുകയായിരുന്നുവെന്നും ഹർഷ് മന്ദർ പറഞ്ഞു.
മൃഗീയമായ മർദനമുറകളാണ് പൊലീസ് അഴിച്ചുവിട്ടതെന്ന് എ.എം.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് മസ്കൂർ ഉസ്മാനിയുടെ ചിത്ര സഹിതമുള്ള ട്വീറ്റ് വ്യക്തമാക്കുന്നു. നിലത്തു വീണുകിടക്കുന്ന രീതിയിൽ വിദ്യാർഥിയെ അതിലൊന്നിൽ കാണാം. സാമൂഹിക പ്രവർത്തകയായ നന്ദിനി സുന്ദറും എ.എം.യു സന്ദർശിച്ചപ്പോളുണ്ടായ കടുത്ത മനോവിഷമം നിരവധി ട്വീറ്റുകളിലൂടെ പങ്കുവെച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ അലീഗഢിലെ രണ്ട് വിദ്യാർഥികൾ ഐ.സി.യുവിലാണുള്ളത്. രണ്ടുപേർ ഗ്രനേഡാക്രമണത്തിൽ ൈകയറ്റ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലും.
70തോളം വിദ്യാർഥികൾ മറ്റു പരിക്കുകളോടെ ആശുപത്രിയിലുണ്ടെന്നും നന്ദിനി കുറിച്ചു. 15ാം തീയതി രാത്രി എ.എം.യുവിൽനിന്നും കസ്റ്റഡിയിലെടുത്ത 26 പേരെ പൊലീസ് ക്രൂരമായ മർദനത്തിനിരയാക്കി. വംശീയമായി അധിക്ഷേപിച്ചു. ഹോസ്റ്റൽ മുറികളിൽനിന്നും വലിച്ചിഴച്ചുകൊണ്ടുവന്നാണ് അറസ്റ്റ് ചെയ്തത്. 350 കി.മീറ്റർ ദൂരപരിധിയിൽ എത്തേണ്ടവർക്ക് അലീഗഢ് അധികൃതർ ബസ് ഏർപ്പാടാക്കി നൽകുകയായിരുന്നു. 95 ശതമാനം കുട്ടികളും കാമ്പസ് വിട്ടതായാണ് റിപ്പോർട്ട്. എന്നിട്ടും എന്തിനാണ് അലീഗഢിൽ ഉടനീളം ഇൻറർനെറ്റ് റദ്ദാക്കിയതെന്ന് വ്യക്തമല്ലെന്നും നന്ദിനി മറ്റൊരു ട്വീറ്റിൽ പറയുന്നു.
അതിനിടെ, അലീഗഢ്, ജാമിഅ വിദ്യാർഥികൾക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പിന്തുണയേറുകയാണ്. ഐക്യദാർഢ്യം അറിയിച്ച് നോം ചോംസ്കി അടക്കം ലോകത്തുടനീളമുള്ള പതിനായിരത്തിലേറെ അക്കാദമിക രംഗത്തെ പ്രമുഖർ ഒപ്പുവെച്ച കത്തും സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
