"നിനക്ക് ഞാനാരെന്നറിയില്ല, ഇനിയറിയും"; അലിഗഡിൽ കൊല്ലപ്പെട്ട അധ്യാപകന് നേർക്ക് നിറയൊഴിക്കും മുമ്പ് അക്രമിയുടെ ആക്രോശം
text_fieldsആഗ്ര: സുഹൃത്തുക്കൾക്കൊപ്പം വൈകുന്നേരം നടക്കാനിറങ്ങുമ്പോഴാണ് അലിഗഡ് മുസ്ലീം സർവകലാശാല കാമ്പസിനുള്ളിൽ വെച്ച് ഡാനിഷ് എന്ന അധ്യാപകൻ വെടിയേറ്റ് മരിക്കുന്നത്. 'നിനക്കെന്നെ അറിയില്ല, ഇനിയറിയും' എന്ന് ആക്രോശിച്ചാണ് ഡാനിഷിന് നേരെ അക്രമികൾ നിറയൊഴിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇമ്രാൻ പറയുന്നത്. വെടിയുതിർത്തയുടൻ അക്രമികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സർവകലാശാലയുടെ കീഴിലുള്ള എ.ബി.കെ ഹൈസ്കൂളിൽ പത്ത് വർഷത്തോളമായി കംപ്യൂട്ടർ അധ്യാപകനായിരുന്നു ഡാനിഷ്. അക്രമികളും ആക്രമണ കാരണവും ഇപ്പോഴും അവ്യക്തമാണ്.
മൗലാനാ ആസാദ് ലൈബ്രറിക്കു സമീപം രാത്രി ഒമ്പത് മണിയോടെ വെടിയേറ്റ ഡാനിഷിനെ ഉടൻ തന്നെ ഗുരുതര പരിക്കുകളോടെ ജെ.എൻ.എം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിലെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ ഉടൻ അക്രമികളെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

