അലീഗഢ് വാഴ്സിറ്റി പ്രോ^വൈസ് ചാൻസലർക്കെതിരായ കേസ് റദ്ദാക്കി
text_fieldsലഖ്നോ: കഴിഞ്ഞമാസം 23നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലർ എസ്. അഹ്മദ് അലിക്കും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ മുൻ വിദ്യാർഥി നൽകിയ കേസ് കോടതി തള്ളി. കേസ് അന്വേഷിച്ച പൊലീസ് മൂവർക്കും ക്ലീൻചിറ്റ് നൽകിയതിനെതുടർന്നാണ് പ്രാദേശികകോടതി തള്ളിയത്. വ്യാജപരാതി നൽകിയ മുഹമ്മദ് സോറസിനെതിരെ കേസെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് വിദ്യാർഥിവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനങ്ങളിൽ മുൻവിദ്യാർഥി ഉൾപ്പെടെ രണ്ടുയുവാക്കൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു പരാതിക്കാരൻ.
