Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യപ്പേപ്പർ...

ചോദ്യപ്പേപ്പർ ചോർച്ച: അലീഗഡ്​ പ്രവേശന പരീക്ഷകൾ റദ്ദാക്കി

text_fields
bookmark_border
ചോദ്യപ്പേപ്പർ ചോർച്ച: അലീഗഡ്​ പ്രവേശന പരീക്ഷകൾ റദ്ദാക്കി
cancel

അലീഗഢ്​​: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്​ അലീഗഢ്​​ മുസ്​ലിം യൂനിവേഴ്​സിറ്റി (എ.എം.യു) നടത്തിയ രണ്ട്​ പ്രവേശന പരീക്ഷകൾ റദ്ദാക്കി. ബാച്​ലർ ഓഫ്​ ഇൻ​ഫർമേഷൻസ്​ (ബി.എൽ.ഐ.എസ്​സി), മാസ്​റ്റർ ഓഫ്​ ബിസിനസ്​ അഡ്​മിനിസ്​ട്രേഷൻ പ്രോ ഗ്രാം (എം.ബി.എ) എന്നീ കോഴ്​സുകളിലേക്ക്​ മേയ്​ 24, 26 തീയതികളിലായി നടത്തിയ പ്രവേശന പരീക്ഷകളാണ്​ വൈസ്​ ചാൻസലർ പ്രഫസർ താരിഖ്​ മൻസൂർ റദ്ദാക്കിയത്​.

26ന്​ നടത്തിയ എം.ബി.എ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട്​ യൂനിവേഴ്​സിറ്റിയിലെ ക്ലർക്ക്​ ഉൾപ്പെടെ നാലു പേരടങ്ങുന്ന സംഘത്തെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത സാഹചര്യത്തിലാണ്​ നടപടിയെന്ന്​ യൂനിവേഴ്​സിറ്റി ചൊവ്വാഴ്​ച പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim University
News Summary - Aligarh Muslim University- India news
Next Story