വിവാഹത്തിന് തയാറായില്ല; അലിഗഢിൽ യുവാവിൻെറ മുഖത്ത് കാമുകി ആസിഡൊഴിച്ചു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ച കാമുകനു നേരെ ആസിഡ് എറിഞ്ഞ 19കാരി പിടിയിൽ. കണ്ണിന് ഗുരുതര പരിക്കേറ്റ യുവാവ് ലഖ്നോ ജവഹർലാൽ നെഹ്റു മെഡിക്കൽ കോ ളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അലീഗഢിലെ ജീവൻഗഢിലാണ് സംഭവം.
ഏറെയായി സൗഹൃദത്തിലായിരുന്ന ഇരുവരും ഒരു മാസം മുമ്പ് വേർപിരിഞ്ഞിരുന്നു. തുടർന്നും പെൺകുട്ടി വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി യുവാവിെൻറ ബന്ധുക്കൾ പറഞ്ഞു. ദിവസവും ഫോണിൽ ബന്ധപ്പെട്ട് ആവശ്യമുന്നയിച്ച പെൺകുട്ടി കഴിഞ്ഞ വ്യാഴാഴ്ച വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് യുവാവിനെ തേടിയെത്തുകയായിരുന്നു. വീടിനടുത്തുള്ള കടയിൽ നിൽക്കവേയായിരുന്നു ആസിഡ് ആക്രമണം.
അതേസമയം, വിവാഹത്തിന് നിർബന്ധിച്ചത് യുവാവായിരുന്നുവെന്നും ആവശ്യം നിരസിച്ചാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. ആസിഡ് ആക്രമണത്തിനുള്ള 326 എ വകുപ്പു പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിെൻറ കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്ന് േഡാക്ടർമാർ പറഞ്ഞു.
