Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ്​ കിറ്റ്​:...

ചൈനീസ്​ കിറ്റ്​: തട്ടിപ്പിന്​ കൂട്ടുനിന്ന കേന്ദ്രസർക്കാർ മൗനംപാലിക്കുന്നു -അഴഗിരി

text_fields
bookmark_border
ചൈനീസ്​ കിറ്റ്​: തട്ടിപ്പിന്​ കൂട്ടുനിന്ന കേന്ദ്രസർക്കാർ മൗനംപാലിക്കുന്നു -അഴഗിരി
cancel

ചെന്നൈ: 250 ​രൂപയുടെ കോവിഡ്​ പരിശോധന കിറ്റ്​ 600 രൂപക്ക്​ വാങ്ങി രാജ്യത്തിന്​ 17 കോടി നഷ്​ടം വരുത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ മൗനം അവലംബിക്കുകയാണെന്ന്​ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.എസ്. അഴഗിരി. ഗുണനിലവാര മില്ലാത്ത കിറ്റ്​ വിൽപന നടത്തി പകർച്ചവ്യാധിയിൽനിന്ന് ലാഭമുണ്ടാക്കുന്ന കമ്പനിയെ സംരക്ഷിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ടെസ്റ്റ് കിറ്റുകളുടെ വിതരണക്കാർ തമ്മിലുള്ള തർക്കം കോടതിയിലെത്തിയിരുന്നില്ലെങ്കിൽ ഈ തട്ടിപ്പ്​ വെളിച്ചത്തു വരില്ലായിരുന്നു. കിറ്റുകൾക്ക് 400 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നാണ്​ ഹൈകോടതി പറഞ്ഞത്​. 600 രൂപ നിരക്കിൽ അഞ്ചുലക്ഷം കിറ്റുകൾ വാങ്ങിയതുവഴി 17 കോടിയിലധികം രൂപയാണ്​ രാജ്യത്തിന്​ നഷ്ടമുണ്ടായത്​. ഇതി​െൻറ ഉത്തരവാദിത്തം കേന്ദ്ര ആരോഗ്യമന്ത്രിയും ഐ.സി.എം.ആറും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അംഗീകാരമില്ലാത്ത കമ്പനിയിൽ നിന്ന് തമിഴ്‌നാട് സർക്കാർ ടെസ്റ്റ് കിറ്റുകൾ വാങ്ങിയതായും അദ്ദേഹം ആരോപിച്ചു. 24 കോടി രൂപക്ക്​ 4 ലക്ഷം കിറ്റുകൾക്ക് തമിഴ്​നാട്​ സർക്കാർ ഉത്തരവിട്ടത്​ നിഷേധിക്കാനാകുമോ? ഗുണനിലവാരമുള്ള പരിശോധന കിറ്റുകൾ വാങ്ങാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്​ 136 കോടി ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ എങ്ങനെയാണ്​ കഴിയുക -അഴഗിരി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduAlagiricovid test kitchinies kit
News Summary - Alagiri questions purchase of test kits at ‘higher cost’
Next Story