അക്ഷർധാം ഭീകരാക്രമണം: മുഖ്യപ്രതി പിടിയിൽ
text_fieldsഅഹ്മദാബാദ്: 2002ലെ അക്ഷർധാം ക്ഷേത്ര ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അബ്ദുൽ റാഷിദ് അജ്മീരി പിടിയിൽ. കഴിഞ്ഞദിവസം രാത്രി റിയാദിൽനിന്നെത്തിയപ്പോൾ അഹ്മദാബാദ് വിമാനത്താവളത്തിലാണ് പിടിയിലായതെന്ന് അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഡി.സി.പി ദീപൻ ഭദ്രൻ അറിയിച്ചു. ആക്രമണം ആസൂത്രണം ചെയ്ത അബ്ദുൽ റാഷിദ് ആണ് ലഷ്കറെ ത്വയ്യിബക്ക് ആക്രമണത്തിന് സഹായം ചെയ്തതെന്നും ആക്രമണത്തിനുമുമ്പ് ഇയാൾ വിദേശേത്തക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സഹോദരനെ കാണാൻ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. 2002 സെപ്റ്റംബർ 24ന് നടന്ന ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ രണ്ടു ലശ്കർ തീവ്രവാദികൾ ദേശീയ സുരക്ഷ ഗാർഡിെൻറ തിരിച്ചടിയിൽ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
